Home » News » Current Affairs » കടല്‍ക്കൊല; കേസെടുക്കാന്‍ കേരളത്തിന്‌ അധികാരമില്ലെന്ന് സുപ്രീംകോടതി

കടല്‍ക്കൊല; കേസെടുക്കാന്‍ കേരളത്തിന്‌ അധികാരമില്ലെന്ന് സുപ്രീംകോടതി

>

ittalyകടല്‍ക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസിനു കേസെടുക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി. കേസില്‍ പ്രതികളായിരുന്ന ഇറ്റാലിയന്‍ നാവികരുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പ്രസ്ഥാപിച്ചത്. വെടിവെപ്പ് നടന്നിരിക്കുന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്ലല്ലെന്ന വാദം സുപ്രീം കോടതി ശരി വെക്കുകയായിരുന്നു.

മാരിടൈം നിയമമനുസരിച്ച് വിചാരണ നടത്തണമെന്നും ഇതിനായി ഡല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍ കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കിയിട്ടില്ല.

അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ നടന്ന സംഭവമായതിനാല്‍, കേരള പോലീസിന് കേസ്സന്വേഷിക്കാന്‍ അവകാശമില്ലെന്നും, ഇന്ത്യന്‍ കോടതികള്‍ക്ക് വിചാരണയ്ക്ക് അധികാരമില്ലെന്നും, റോമിലെ സൈനിക കോടതിക്കാണ് അതിനുള്ള അധികാരമെന്നും ഇറ്റലി വാദിച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മെയിലായിരുന്നു ഇറ്റലി റിട്ട് ഹര്‍ജി വഴി സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചത്ത്‌.

മത്സ്യത്തൊഴിലാളികളുടെ വധവുമായി ബന്ധപ്പെട്ട് കേസ്സെടുക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നും ഇറ്റലി നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാറും നേരത്തെ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*