Home » News » Current Affairs » ഹെലികോപ്റ്റര്‍ അഴിമതി: ത്യാഗിയുമായി നിരവധി തവണ ചര്‍ച്ച നടത്തിയെന്ന് ഇടനിലക്കാരന്റെ മൊഴി

ഹെലികോപ്റ്റര്‍ അഴിമതി: ത്യാഗിയുമായി നിരവധി തവണ ചര്‍ച്ച നടത്തിയെന്ന് ഇടനിലക്കാരന്റെ മൊഴി

>

s.p.tyagiവിവാദമായ വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാഡുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേന മേധാവി എസ്.പി.ത്യാഗിയെ നിരവധി തവണ സന്ദര്‍ശിച്ചതായി ഇടനിലക്കാരനായ ഗീഡോ ഹാഷ്കെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് ഇയാള്‍ മ്മൊഴി നല്‍കിയിരിക്കുന്നത്.

കോപ്റ്റര്‍ ഇടപാടില്‍ കമ്മീഷനായി 20 കോടി യൂറോ ലഭിച്ചതില്‍ 12 മില്യണ്‍ എസ്.പി ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോക്‌സ ത്യാഗി, സന്ദീപ് ത്യാഗി എന്നിവര്‍ക്ക് നല്‍കിയതായും മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ത്യാഗി സഹ്ടരങ്ങളുടെ വസതിയില്‍ വച്ചും ഓഫീസില്‍ വച്ചുമാണ് കൂടുതലായും കൂടിക്കാഴ്ച നടത്തിയത്. ഹെലികോപ്റ്റര്‍ ഇടപാടുകളിലെ നിബന്ധനകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചനടത്തിയെന്നും ഹാഷ്കെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം എസ്.പി ത്യാഗി നിരാകരിക്കുകയാണ് ചെയ്തത്. ഇടനിലക്കാരനായ ഗീഡോ ഹാഷ്കെയുമായി തനിക്കു യാതൊരു ബന്ധമില്ലെന്നും പറഞ്ഞു. എന്നാല്‍ ഇറ്റലി നടത്തിയ അന്വേഷണത്തില്‍ ഇടനിലക്കാരനെന്ന് കണ്ടെത്തിയ കാര്‍ലോ എന്നയാളെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടിയതായി അദ്ദ്ദേഹം സമ്മതിച്ചു. അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നു സഹോദരന്മാര്‍ തന്റെ ബന്ധുക്കളാണെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുമായി തനിക്ക് യാതൊരു ബിസിനസ് ബന്ധമില്ലെന്നും ത്യാഗി വ്യക്തമാക്കി.
<

Leave a Reply

Your email address will not be published. Required fields are marked *

*