Home » News » Current Affairs » കുരങ്ങനെ ബഹിരാകാശതേക്ക് അയച്ച് ഇറാന്റെ പുതിയ പരീക്ഷണം

കുരങ്ങനെ ബഹിരാകാശതേക്ക് അയച്ച് ഇറാന്റെ പുതിയ പരീക്ഷണം

>

space monkeyമനുഷ്യനെ ബഹിരാകാശതേക്ക് അയക്കുന്നതിന്‌ മുമ്പായി കുരങ്ങനെ ബഹിരാകാശാതേക്ക്  അയച്ച് ഇറാന്‍ പരിക്ഷണം നടത്തിയതായി ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കുരങ്ങന്‍ ജീവനോടെ തിരിച്ചെത്തിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു.
ഇറാന്‍ വികസിപ്പിച്ചെടുത്ത പിഷ്ഗാം /പയനിയര്‍ എന്ന ബഹിരാകാശ ക്യാപ്സൂളിലാണ് കുരങ്ങനെ ബഹിരാകാശത്തേക്ക് എത്തിച്ചത്.
കുരങ്ങനും മനുഷ്യനും തമ്മിലുള്ള ജനിതക സാമ്യം കണക്കിലെടുത്താണ് കുരങ്ങനെ ബഹിരാകാശത്തേക് അയച്ചതെന്ന് ഇറാന്‍ സ്പേസ് ഏജന്‍സി ഡയരക്ടര്‍ ഹമീദ് ഫസേലി പറഞ്ഞു. അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ഇറാന്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും ഈ വര്‍ഷം മാര്‍ച്ച്‌ അവസാനത്തിനു മുന്പായി ഷരീഷ്സാറ്റ് സാറ്റലൈറ്റ് ഭ്രാമണപഥത്തില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*