Home » News » Current Affairs » സ്വപനങ്ങള്‍ നൂറു സ്വപ്‌നങ്ങള്‍….

സ്വപനങ്ങള്‍ നൂറു സ്വപ്‌നങ്ങള്‍….

>

സ്വപ്നം കാണാത്തവരായി ആരും ഉണ്ടാവില്ലല്ലേ. ജീവിതത്തിലെ ഏറ്റവും നിഗൂഡവും,കൗതുകം ഉളകവാക്കുന്നതുമായ ദ്രിശ്യാനുഭവങ്ങള്‍ പലപ്പോഴും നമുക്ക് സമ്മാനിക്കുന്നത് ഉറക്കത്തില്‍ നാം കണ്ട സ്വപ്നങ്ങളാവും… ദൈവത്തിന്‍റെ സന്ദേശങ്ങളാണ് സ്വപ്‌നങ്ങളെന്നാണ് റോമന്‍ സങ്കല്പം.

സ്വപ്നത്തെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം…!!!

  1. സ്വപ്നങ്ങളില്‍ 90%വും നിങ്ങള്‍ മറന്നു പോകുന്നു.

സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി ഉണര്‍ന്നിടുണ്ടോ…? പക്ഷെ, ഉണര്‍ന്നു 5 മിനുട്ടിനകം കണ്ട സ്വപ്നത്തിന്‍റെ പകുതിയും നിങ്ങള്‍ മറന്നിരിക്കും. 10 മിനുട്ട്കള്‍ക്ക് ശേഷം ചില പൊട്ടും പൊടലും മാത്രമേ നിങ്ങള്‍ക്ക്‌ ഓര്‍ക്കാന്‍ കഴിയൂ.

You Forget 90% of Your Dreams

2.   അന്ധരും സ്വപ്നങ്ങള്‍ കാണും

ജനന ശേഷം കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും സ്വപ്നങ്ങളില്‍ ചിത്രങ്ങള്‍ കാണാനാകും. ജന്മനാ അന്ധരായവര്‍ക്ക് ചിത്രങ്ങളും രൂപങ്ങലും കാണാനാവില്ലെങ്കിലും മറ്റു ഇന്ദ്രിയങ്ങള്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങളെകുന്നു.

Blind People also Dream

3.  എല്ലാവരും സ്വപ്‌നങ്ങള്‍ കാണുന്നു

ഈ ഭൂമിയിലെ എല്ലാ മനുഷ്യരും സ്വപ്‌നങ്ങള്‍ കാണുന്നു.(മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്ക് പലപ്പോഴും സ്വപ്‌നങ്ങള്‍ അന്യമാണ്). ഉറക്കമുണരുമ്പോഴേക്കും  ആ സ്വപ്നങ്ങള്‍ പലരും മറന്നു പോകുന്നു, സ്വപ്‌നങ്ങള്‍ കണ്ടില്ലെന്ന തോന്നല്‍ അത് കൊണ്ടാണ്.

Everybody Dreams

4.  ഒരു മുഖവും പുതിയതല്ല.

നമ്മുടെ മനസ്സിന് നാം  കാണാത്ത മുഖങ്ങളെ കണ്ടെത്താനാവില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ നമുക്കറിയാവുന്നതും നാം കണ്ടു മറന്നതുമായ  ആളുകളെ മാത്രമേ സ്വപ്നത്തിലും നമുക്ക് കാണാനാകൂ. ജീവിതചക്രം തിരിയുന്നതിനനുസരിച്ച് ദിനവും എത്രയോ ആള്‍ക്കാരെ നാം കാണുന്നു അതുകൊണ്ടുതന്നെ സ്വപ്നങ്ങളില്‍  കഥാപാത്രങ്ങള്‍ക്ക് ക്ഷാമമുണ്ടാവില്ല.

In Our Dreams We Only See Faces That We already Know

5.  സ്വപ്നത്തിന്‍റെ വര്‍ണ്ണപ്പൊലിമ

നിറമുള്ള സ്വപ്‌നങ്ങളും നിറമില്ലാത്ത സ്വപ്നങ്ങളും നാം കാണാറുണ്ട്. കാഴ്ചയുടെ മായിക പ്രപഞ്ചം മുന്നിലുണ്ടെങ്കിലും 12% ആള്‍ക്കാരുടെയും സ്വപ്നങ്ങളില്‍  പലപ്പോഴും കറുപ്പും വെളുപും നിറങ്ങള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് ചാരുതയേകാന്‍  മഴവില്‍ നിറങ്ങളും കൂട്ടിനെത്തുന്നു. സ്വപ്നങ്ങളില്‍ സിംഹഭാഗവും കറുപ്പും വെളുപ്പും മാത്രം ഉള്ളവയെന്നാണ് 1915 മുതല്‍ 1950 വരെയുള്ള കാലയളവില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിച്ചത്. പക്ഷെ,1960 കളുടെ തുടക്കത്തില്‍ തന്നെ ഇതില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. ഇന്നു 25 വയസ്സിനു താഴെയുള്ളവരുടെ  4.4% സ്വപനങ്ങളും വര്‍ണ്ണ രഹിതമാണ്.

Not Everybody Dreams in Color

6.  സ്വപ്‌നങ്ങള്‍ പ്രതീകങ്ങളാണ്

സ്വപ്‌നങ്ങള്‍ പലപ്പോഴും നേരിട്ട് കാര്യങ്ങള്‍ വ്യക്തമാക്കില്ല . ചില ബിംബങ്ങളിലൂടെയാവും അവയുടെ സഞ്ചാരം. ചില സ്വപ്നങ്ങളുടെ അര്‍ഥങ്ങള്‍ നമുക്ക് മനസിലാവാത്തതും ഇതുകൊണ്ട് തന്നെ.

Dreams are Symbolic

7.  വികാരങ്ങള്‍

സ്വപ്നങ്ങളില്‍ പലപ്പോഴും പ്രതിഫലിക്കുന്നത് നമ്മുടെ ആകുലതകളാണ്.സ്വപ്നങ്ങളിലുംനല്ല വികാരങ്ങളെക്കാള്‍  ചീത്ത വികാരങ്ങള്‍ക്കാണ് മേല്‍ക്കൈ.

 Emotions

8.  ഒരു രാത്രിയില്‍ എത്ര സ്വപ്‌നങ്ങള്‍

ശരാശരി കണക്കനുസരിച്ച് ഒരാള്‍ ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ സ്വപ്നം കാണുന്നു. ഒരേ സ്വപ്നം ആവണമെന്നില്ല. ചിലപ്പോള്‍ 4 മുതല്‍ 7 വരെ വ്യത്യസ്ത സ്വപ്‌നങ്ങള്‍ ഒരു രാത്രി നിങ്ങള്‍ക്ക് കാണാനാകും.

 You can have four to seven dreams in one night.

9.  മൃഗങ്ങളും സ്വപ്‌നങ്ങള്‍ കാണുന്നു

മനുഷ്യരെ പോലെ ചില മൃഗങ്ങള്‍ക്കുംസ്വപ്‌നങ്ങള്‍ കാണാനാകും എന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഉറക്കത്തില്‍ നായ്ക്കള്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് കേട്ടിട്ടില്ലേ, സ്വപ്നത്തില്‍ ആരെയെങ്കിലും പിന്തുടരുന്നതാവാം.

Animals Dream Too

10.  ശരീരം മരവിച്ചു പോകുന്നു

കണ്ണിന്‍റെ അതിവേഗ ചലനങ്ങള്‍ (Rapid Eye Movement) സ്വപ്നങ്ങള്‍ കാണുന്നയാളുടെ ശരീരം മരവിച്ച പ്രതീതി ഉണ്ടാക്കുന്നു. സ്വപ്നങ്ങളില്‍ ഉണ്ടാകുന്ന അംഗ ചലനങ്ങള്‍ നിയന്ത്രിക്കുന്നു.

Body Paralysis

11.   സ്ത്രീയുടെയും പുരുഷന്‍റെയും സ്വപ്‌നങ്ങള്‍ വ്യത്യസ്തം.

പുരുഷന്മാര്‍ക്ക് പലപ്പോഴും മറ്റു പുരുഷന്മാരെ കുറിച്ച് സ്വപ്നം കാണുന്ന പ്രവണതയുണ്ട്. പുഷന്മാരുടെ സ്വപ്നങ്ങളിലെ കഥാപാത്രങ്ങളില്‍ ഏകദേശം 70%വും മറ്റു പുരുഷന്മാര്‍ തന്നെയാവും. സ്ത്രീകളുടെ സ്വപ്നങ്ങള്ളില്‍ ഒരുപോലെ മറ്റു സ്ത്രീകളും പുരുഷന്മാരും കടന്നു വരുന്നു. കൂടാതെ പുരുഷന്മാരാണ് കൂടുതല്‍ വികാര നിര്‍ഭരമായ സ്വപ്‌നങ്ങള്‍ കാണുന്നത്.

Men and Women Dream Differently

 

 
<

Leave a Reply

Your email address will not be published. Required fields are marked *

*