Home » News » വരുന്നൂ ഇന്ത്യയിലെ ആദ്യ പ്ലെബോയ് ക്ലബ് ഗോവയില്‍

വരുന്നൂ ഇന്ത്യയിലെ ആദ്യ പ്ലെബോയ് ക്ലബ് ഗോവയില്‍

>

Playboy Club coming in Goa - news4keralaഅഡല്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ‘പ്ലെബോയു’ടെ ഇന്ത്യയിലെ ആദ്യ ക്ലബ് ഗോവയില്‍ തുടങ്ങുന്നു. എന്നാല്‍ പ്ലെബോയുടെ പ്രസിദ്ധമായ ‘ബണ്ണീസ്’ ഇവിടെ തീര്‍ത്തും ഡീസന്റ് ആയായിരിക്കും നിങ്ങള്‍ക്ക് ഒരു പെഗ്ഗ് സെര്‍വ് ചെയ്യാന്‍ പ്രത്യക്ഷപ്പെടുക. അതായത് ക്ലബ്ബിനുള്ളില്‍ നഗ്നത എന്ന വാക്കു തന്നെ ഔട്ട്!. അശ്ലീലോക്തിയടങ്ങിയ പ്ലെബോയ് അടക്കമുള്ള നിരവധി അഡല്‍ട്ട് മാഗസിനുകള്‍ ഇന്ത്യയില്‍ നേരത്തെ നിരോധിച്ചിരുന്നു. ഡിസംബര്‍ മധ്യത്തോടെ ഗോവയിലെ കാന്‍ഡോലിം ബീച്ചിലായിരിക്കും ക്ലബ്ബ് തുടങ്ങുക. 22,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാവും ക്ലബ്ബിന്. പ്ലെബോയ് ക്ലബ്ബുകളിലെ അവിഭാജ്യ ഘടകമാണ് ബണ്ണീസ്. മുയലിനെപ്പോലെ വാലും ചെവിയും രോമാവൃതമാക്കിയ സുന്ദരികള്‍ കോര്‍സെറ്റ് ധരിച്ചാണ് ക്ലബ്ബില്‍ ഉണ്ടാവുക. എന്നാല്‍ ഇന്ത്യയുടെ സദാചാരത്തെ മുന്‍നിര്‍ത്തിക്കൊണ്ട് വസ്ത്രധാരണയില്‍ മാറ്റമുണ്ടാക്കുമെന്ന് പ്ലെബോയ് ലൈഫ്‌സ്റ്റൈല്‍ ചീഫ് സഞ്ജയ് ഗുപ്ത അറിയിച്ചു. ബോളിവുഡ് താരം ഷെര്‍ലിന്‍ ചോപ്രയാണ് പ്ലെബോയ് മാഗസിന്റെ ആദ്യ ഇന്ത്യന്‍ കവര്‍ ഗേള്‍. നവംബര്‍ ലക്കത്തിലെ പ്ലെബോയ് മാഗസിന്റെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതോടെ ഷെര്‍ലിനും പ്ലെബോയും ചൂടുള്ള ചര്‍ച്ചാവിഷയമായിരുന്നു.

ലണ്ടനിലെ ഒറിജിനല്‍ പ്ലെബോയ് ക്ലബ്ബിന്റെ ചിത്രങ്ങള്‍:

<

Leave a Reply

Your email address will not be published. Required fields are marked *

*