Home » News » Current Affairs » ഓഡര്‍ ഓഫ് ഓസ്ട്രേലിയ അംഗത്വം ഇന്ത്യന്‍ വശജയ്ക്ക്

ഓഡര്‍ ഓഫ് ഓസ്ട്രേലിയ അംഗത്വം ഇന്ത്യന്‍ വശജയ്ക്ക്

>

krishna aroraഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിലോന്നായ ഓഡര്‍ ഓഫ് ഓസ്ട്രേലിയ അംഗത്വം ഇന്ത്യന്‍ വംശജയ്ക്ക് ലഭിച്ചു. ഇന്ത്യക്കാര്‍ക്കിടയിലെ സാമൂഹ്യസേവന രംഗത്തെ മികച്ച സേവനത്തിനാണ് 85 കാരിയായ കൃഷ്ണ ആറോറയ്ക്ക് ഈ ബഹുമതി ലഭിച്ചിരിക്കുന്നത്. നല്ല പാചക വിദഗ്ധ കൂടിയായ ഇവര്‍ വിക്ടോറിയയിലെ കമ്യൂണിറ്റി സെന്ററില്‍ ഓസ്‌ട്രേലിയക്കാര്‍ക്കുവേണ്ടി ഇന്ത്യന്‍ പാചകക്ലാസുകള്‍ കൂടി നടത്തുന്നുണ്ട്.

ബാംഗ്ലൂര്‍ സ്വദേശിയായ കൃഷ്ണ മകളുടെ കൂടെ 1992ലാണ് ഓസ്‌ട്രേലിയയിലെത്തിയത്. ഇന്ത്യന്‍ അറ്റോര്‍ണി ജനറലായിരുന്ന സോളി സൊറാബ്ജി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കും നേരത്തെ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
<

Leave a Reply

Your email address will not be published. Required fields are marked *

*