Home » News » Current Affairs » മതം മാറാന്‍ ആവശ്യപെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാക്ക് മുറിച്ചു

മതം മാറാന്‍ ആവശ്യപെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാക്ക് മുറിച്ചു

>

blood and knifeജര്‍മനി: ജര്‍മനിയില്‍ മതം മാറാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാക്ക് മുറിച്ചു. പഴയ തലസ്ഥാന നഗരമായ ബോണിലാണ് സംഭവം നടന്നത്. ക്രിസ്തുമസ് തലേന്ന് ബോണിലെ തന്റെ താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് യുവാവിനെ ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. ഏതു മതക്കാരനാണെന്ന് ചോദിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ മതം മാറാന്‍ വിസമ്മതിച്ച യുവാവിനെ അക്രമകാരികള്‍ മര്‍ദ്ദിച്ചു.

രണ്ടു പേരാണ് മര്‍ദ്ദിച്ചിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. നാക്ക് മുറിച്ച ശേഷം ഇവര്‍ കാറില്‍ കടന്നുകളഞ്ഞു. പരിക്കേറ്റു റോഡില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെ കണ്ട വഴിയാത്രക്കാരാണ് വിവരം പൊലിസില്‍ അറീച്ചത്‌. യുവാവിന്റെ പേരോ മറ്റു വുവരങ്ങലോ പൊലിസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

വിദ്യാര്‍ഥി സുഖം പ്രാപിച്ചു വരുന്നതായി പൊലിസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ബോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തീവ്രവാദികള്‍ സ്ഫോടനം നടത്തിയിരുന്നു. ജര്‍മ്മന്‍ മാധ്യമങ്ങളില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തിന്‌ വന്‍ പ്രാധാന്യമാണ് നല്കിയിരികുന്നത്.
<

Leave a Reply

Your email address will not be published. Required fields are marked *

*