Home » News » Current Affairs » ഇന്ത്യക്ക് ലക്‌ഷ്യം 250

ഇന്ത്യക്ക് ലക്‌ഷ്യം 250

>

india pak cricketരണ്ടാം ഏകദിനത്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് 250 റണ്‍സിന്റെ വിജയ ലക്‌ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ആദ്യ ബാറ്റിംഗ് ചെയ്ത പാകിസ്താന്‍ ഇന്ത്യക്കെതിരെ 250 റണ്‍സ എടുത്തു എല്ലാവരും പുറത്തായി. 48.3 ഓവറില്‍ കളി അവസാനിക്കുകയായിരുന്നു. മികച്ച തുടക്കം നേടിയ പാകിസ്ഥാന് പക്ഷെ മധ്യ നിരയും വാലറ്റവും ഒന്നും ചെയ്യാതെ മടങ്ങുന്ന കാഴ്ച ബാറ്റിങ്ങില്‍ കാണേണ്ടി വന്നു. ഒപണിഗ് കൂട്ടുകെട്ടില്‍ നാസിര്‍ ജംഷിദ് (106) മുഹമ്മദ്‌ ഹഫീസ്‌ (76) എന്നിവരുടെ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് പാകിസ്താന്‍ 250 റന്‍സ് നേടിയത്.

ആദ്യം തിളങ്ങിയ പാകിസ്ഥാന്‍ ബാറ്റിംഗ് നിരയ്ക്ക് പിന്നീട് ഇന്ത്യന്‍ ബൗളെഴസിന്റെ കനത്ത ആക്രമണം ചെറുത്‌ നിക്കാന്‍ കഴിയാതെ പോയി. 23.5 ഓവറില്‍ 141-0 എന്ന ശക്തമായ നിലയില്‍ ഉണ്ടായിരുന്ന പാകിസ്താന്‍ അടുത്ത നൂറു റണ്സിനിടെ നഷ്ട്ടപെടുതിയത് പത്ത് വിക്കറ്റുകള്‍.. ഷോയിബ് മാലിക്‌ (24) ഉമര്‍ഗുല്‍ (17) യൂനസ്‌ ഖാന്‍ (10) എന്നിവര്‍ മാത്രം ആണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്‍മാര്‍..

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതിമൂന്നു ഓവറില്‍ രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ റണ്‍സ നേടിയിട്ടുണ്ട്. വീരേന്ദര്‍ സെവാഗ് (30) യുവരാജ്‌ സിംഗ് (1) എന്നിവരാണ് ബാറ്റ് ചെയ്യുന്നത്. ഗംഭീര്‍ (11) വിരാല്‍ കൊഹ്ലി (6 ) എന്നിവര്‍ ആണ് പുറത്തായ ബാറ്റ്സ്മാന്‍മാര്‍.
<

Leave a Reply

Your email address will not be published. Required fields are marked *

*