Home » News » Current Affairs » ആദ്യ ഏകദിനം ഇന്ന്. വിജയം തുടരാന്‍ ഇന്ത്യ

ആദ്യ ഏകദിനം ഇന്ന്. വിജയം തുടരാന്‍ ഇന്ത്യ

>

india pak news4kerala

പാകിസ്താന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. ട്വന്റി ട്വന്റി മത്സരങ്ങള്‍ പാകിസ്ഥാനും ഇന്ത്യയും ഓരോ വിജയം കരസ്ഥമാക്കി സമനിലയില്‍ ആണ്.
ഇത് രണ്ടു ടീമിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.  ചെന്നൈയില്‍ വച്ചാണ് ആദ്യ മത്സരം ഇന്ന് അരങ്ങേറുന്നത്. രാവിലെ ഒന്‍പതു മണിക്കാണ് മത്സരം അരംഭിക്കെണ്ടതെങ്കിലും പിച്ചിലെ നനവ് കാരണം മത്സരം വൈകി  ഇരിക്കുകയാണ്.
ചെപ്പോക്ക്  ചിദംബരം ഗ്രൗണ്ടില്‍ വച്ചാണ് മത്സരം. 1997 ല്‍   സയീദ് അന്‍വര്‍ ഇന്ത്യക്കെതിരെ അന്നത്തെ ലോക റെക്കോര്‍ഡ് ആയ 194  അടിച്ചെടുത്തത് ഇതേ ഗ്രൗണ്ടില്‍  ആണ് .
പാകിസ്ഥാനുമായി അവസാനം ഏറ്റുമുട്ടിയ അവസാന അഞ്ചു മത്സരങ്ങളില്‍ നാലും ഇന്ത്യ ജയിച്ചിട്ടുണ്ട്.
പാകിസ്താന്‍ ടീം  ട്വന്റി ട്വന്റി കളിച്ച അതെ ടീമുമായി ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് വീരേന്ദര്‍ സെവാഗിന്റെ തിരിച്ചു വരവ് പുത്തന്‍ ഉണര്‍വ്വ് പകരുന്നു.
അസുഖം മാറി വന്ന യുവരാജിന്റെ ആദ്യ ഏകദിന മത്സരം കൂടി ആണിത്. ട്വന്റി ട്വന്റി യിലെ തന്റെ മികച്ച പെര്‍ഫോര്‍മന്‍സ്  തുടരാന്‍ കഴിയും എന്ന് യുവരാജ് പ്രത്യാശിക്കുന്നു.

പാകിസ്താന്‍ –   1 Nasir Jamshed, 2 Mohammad Hafeez, 3 Azhar Ali, 4 Misbah-ul-Haq (capt.), 5 Younis Khan,
6 Umar Akmal, 7 Shoaib Malik, 8 Kamran Akmal (wk), 9 Umar Gul, 10 Saeed Ajmal, 11 Junaid Khan/Mohammad Irfan

ഇന്ത്യ – 1 Gautam Gambhir, 2 Virender Sehwag, 3 Virat Kohli, 4 Yuvraj Singh, 5 Suresh Raina, 6 Rohit Sharma/Ravindra Jadeja,
7 MS Dhoni (capt. & wk), 8 R Ashwin, 9 Bhuvneshwar Kumar, 10 Ishant Sharma, 11 Ashok Dinda
<

Leave a Reply

Your email address will not be published. Required fields are marked *

*