Home » News » Current Affairs » അഞ്ചു വിക്കറ്റ് നേട്ടവുമായി സയീദ്: ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച

അഞ്ചു വിക്കറ്റ് നേട്ടവുമായി സയീദ്: ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച

>

akisthan team news4kerala

ഡല്‍ഹി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 167 റണ്ണിനു പുറത്തു.  43.4 ഓവറിലാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത്. പാകിസ്താന്റെ സയീദ് അജ്മല്‍ അഞ്ചു വിക്കറ്റുമായി തിളങ്ങി നിന്നു. 9.4 ഓവറില്‍ വെറും   24 റണ്‍സ വിട്ടു കൊടുത്താണ് സയീദ് ഈ നേട്ടം കൈ വരിച്ചത്.

നാലാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നീടും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.നാലിന് അറുപത്തി മൂന്നു എന്നാ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ഇന്ത്യയെ പിടിച്ചു കയറ്റാന്‍ രിനയും ധോണിയും ശ്രമിച്ചു. മൂന്നു സിക്‌സറുകള്‍ പറത്തി ഇന്നിങ്ങ്‌സ് റണ്‍സ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ധോണി ഉമര്‍ ഗുല്ലിന് വിക്കറ്റ് കൊടുത്തു മടങ്ങി. ധോനിയാണ് (36) ഇന്ത്യന്‍ നിരയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ കളിക്കാരന്‍.  ചെറുത് നില്പിന് വേണ്ടി ജഡേജ  (27) ശ്രമിച്ചെങ്കിലും പത്താം വിക്കറ്റ് ആയി ജഡേജയും മടങ്ങി  167 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അടിയറവു പറഞ്ഞു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കയായിരുന്നു. പാകിസ്ഥാന്‍ നിരയില്‍ ഉമര്‍ ഗുല്‍ , ഹഫീസ്, ജുനൈദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഇര്‍ഫാന്‍ രണ്ടു വിക്കറ്റും കരസ്ഥമാക്കി.  രിന, അശ്വിന്‍, ജഡേജ, കുമാര്‍,ശര്‍മ എന്നിവരാണ് സയീദ് അജ്മലിന്റെ ഇരകള്‍. ആലപ്പ സമയത്തിനകം പാകിസ്താന്‍ ഇന്നിങ്ങ്‌സ് ആരഭിക്കും. ആദ്യ രണ്ടു മത്സരവും തൊട്ടു പരമ്പര നഷ്ട്ടപ്പെട്ട ഇന്ത്യ മാനം കാക്കാന്‍ ശ്രമിക്കുമോ എന്ന് ബൌളിങ്ങില്‍ കണ്ടറിയാം.

<

Leave a Reply

Your email address will not be published. Required fields are marked *

*