Home » News » Current Affairs » പാകിസ്ഥാന് മികച്ച തുടക്കം

പാകിസ്ഥാന് മികച്ച തുടക്കം

>

india pakകൊല്‍ക്കത്ത ഈഡന്‍ ഗര്ഡനില്‍ വച്ച് നടക്കുന്ന രണ്ടാം ഏകദിന മത്സരത്തില്‍ പാക്കിസ്ഥാന്‍ ടീമിന് മികച്ച തുടക്കം. ടോസ് ലഭിച്ച ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു. ആദ്യ ഏകദിനം ജയിച്ച പാകിസ്താന്‍ റണ്‍സ് ഒഴുകുന്ന ഈഡന്‍ ഗാര്‍ഡന്‍ പിച്ചില്‍ മികച്ച തുടക്കം നേടി. 13 ഓവറുകള്‍ അവസാനിച്ചപ്പോള്‍ വിക്കറ്റൊന്നും നഷ്ട്ടപെടാതെ 76 റണ്‍സ് എടുത്തിട്ടുണ്ട്. മുഹമ്മദ്‌ ഹഫീസ്‌ 46 പന്തില്‍ 44 റണ്‍സും , നാസിര്‍ ജംഷാദ് 32 പന്തില്‍ 29 റണ്‍സും എടുത്തിട്ടുണ്ട്.

നാണക്കേട്‌ ഒഴിവാക്കാന്‍ വിജയം നേടുകയെന്നത് ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. മൂന്നു പരമ്പരകളുള്ള മത്സരത്തില്‍ ഇപ്പോള്‍ പാകിസ്താന്‍ മുന്നിലാണ്. കരുത്തരായ ടീം എന്നുള്ള പേര് നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് ജയിച്ചേ മതിയാകൂ. കഴിഞ്ഞ ഏകദിനത്തില്‍ ധോനിയുടെ അവസരോചിതമായ പ്രകടനം കൊണ്ട് മാത്രമാണ് ഇന്ത്യക്ക് പിടിച്ചു നില്‍കാന്‍ കഴിഞ്ഞത്. മൂന്ന് ഏകദിനങ്ങലുള്ള മത്സരത്തില്‍ ഇനിയൊരു തോല്‍വി ഇന്ത്യക്ക് താങ്ങാന്‍ കഴിയില്ല.

 
<

Leave a Reply

Your email address will not be published. Required fields are marked *

*