Home » News » Current Affairs » ഐ.എം വിജയന് പോലീസിന്‍റെ വിലക്ക്‌

ഐ.എം വിജയന് പോലീസിന്‍റെ വിലക്ക്‌

>

ghghകൊച്ചി: മുന്‍  ഇന്ത്യന്‍താരവും കേരളപോലീസ്  പരിശീലകനുമായ  ഐ.എം വിജയന്  കെ.എഫ്.എ അംഗീകരിക്കാത്ത സെവന്‍സ്ടൂര്‍ണമമെന്റില്‍ കളിക്കുന്നതില്‍വിലക്ക്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് നിര്‍ദ്ദേശംനല്‍കിയത്. സെവന്‍സുമായി സഹകരിക്കുന്നതില്‍ നിന്ന് മുന്‍ഇന്ത്യയന്‍ താരവും എം.എസ്.പി. കമാന്‍ഡന്‍ററുമായ യു.ഷറഫലിയേയുംവിലക്കിയിട്ടുണ്ട. ഇതു സംബന്ധിച്ച ഐ.ജിയുടെ നിര്‍ദ്ദേശം ഇരുവര്‍ക്കും ലഭിച്ചു. പെരുമ്പാവൂരില്‍ നടന്ന സെവന്‍സ് പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് ഇരുവരോടുംവിശദീകരണവും തേടിയിട്ടുണ്ട്.

പെരുമ്പാവൂരില്‍ നടന്ന സെവന്‍സ് ടൂര്‍ണമെന്റിന്റെ പ്രദര്‍ശന മത്സരത്തില്‍ വിജയനടക്കമുളളപഴയ താരങ്ങള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതുപ്രകാരം അംഗീകൃതമല്ലാത്ത സെവന്‍സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെ.എഫ്.എയുടെ സെവന്‍സില്‍പങ്കെടുക്കാന്‍ അവശ്യപ്പെട്ടത് വിജയന്‍ വിസമ്മതിച്ചിരുന്നു. ഇതുംപെട്ടന്നുളള വിലക്കിന് കാരണമായിട്ടുണ്ട്.
<

Leave a Reply

Your email address will not be published. Required fields are marked *

*