Home » News » Current Affairs » ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

>

busഇടുക്കി ജില്ലയിലെ രാജാക്കാടിനടുത്ത് മുല്ലക്കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ 41 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. കോളേജിലെ അവസാനവര്‍ഷ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥികളാണ് ദുരന്തത്തിനിരയായത്. മൂന്നാറിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് ബസ്സിലുണ്ടായിരുന്നത്. മൂന്നുപേരുടെ മൃതദേഹങ്ങള്‍ രാജാക്കാട് സ്വകാര്യ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നു പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആസ്പത്രിയിലാണുള്ളത്.മരിച്ചവരില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശ്രീജേഷ്, എറണാകുളം സ്വദേശികളായ വിഘ്‌നേഷ്, ശരത്ചന്ദ്രന്‍, ഷൈജു, തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി ജിബിന്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.അപകടത്തില്‍പ്പെട്ടവരെ രാജാക്കാട്ടെ സ്വകാര്യ ആസ്പത്രിയിലും, കട്ടപ്പന സെന്റ് ജോണ്‍സ് ആസ്പത്രിയിലും എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ അടിമാലി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.രാജാക്കാടിനടുത്ത് തേക്കിന്‍കാനത്തിനും മുല്ലക്കാനത്തിനും മധ്യേ വിമലപുരം എന്ന സ്ഥലത്തെ കൊടുംവളവില്‍ വെച്ച് ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബസ് താഴെ റോഡിലാണ് പതിച്ചത്. വീഴ്ച്ചയ്ക്കിടെ നാലുപേര്‍ ബസ്സിനടിയില്‍ പെട്ടു.  ജെ സി ബി ഉപയോഗിച്ച് ബസ്സ്   ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തത്.കോളേജ് അധികൃതരുടെ അറിവോടെയല്ല വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
<

Leave a Reply

Your email address will not be published. Required fields are marked *

*