Home » News » Current Affairs » ഞാന്‍ സുരക്ഷിതനാണ്, പാക്കിസ്ഥാന്റെ ഉപദേശം ആവശ്യമില്ല: ഷാരുഖ് ഖാന്‍

ഞാന്‍ സുരക്ഷിതനാണ്, പാക്കിസ്ഥാന്റെ ഉപദേശം ആവശ്യമില്ല: ഷാരുഖ് ഖാന്‍

>

srkരാജ്യത്തെ മുസ്ലിം ജനത ദേശവിരുദ്ധരാനെന്ന ചിലരുടെ ചിന്തകള്‍ക്ക് തന്നെ കൂട്ട് പിടിക്കേണ്ടതില്ലെന്ന് ഷാരുഖ് ഖാന്‍. പരാമര്‍ശത്തില്‍ വിവാദം സൃഷ്ടിക്കുന്നവര്‍ ആദ്യം തന്റെ ലേഖനം വായിക്കാനും, രാജ്യത്തെ മുസ്ലിങ്ങള്‍ എവിടെയും സുരക്ഷിതരല്ലെന്ന് തന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഉപദേശം
ആവശ്യമില്ല. ചില സങ്കുചിത ചിന്തക്കാരായ രാഷ്ട്രീയക്കാര്‍ മുസ്ലിം കലാകാരന്മാരെ തെറ്റായ രീതിയില്‍ വിലയിരുത്തുന്നുവെന്നാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതെന്നും തന്‍റെ ലേഖനം തെറ്റിധരിക്കപ്പെട്ടുവെന്നും ഷാരുഖ് ഖാന്‍ വ്യക്തമാക്കി.

സെപ്തംബര്‍ 11ലെ  ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിലെ മുസ്ലിം ജനങ്ങളുടെ അവസ്ഥയെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ്‌ ഷാരുഖിന്റെ വിശദീകരണം. ഇന്ത്യക്കാരനായി ജനിച്ചതില്‍ തനിക്കു അഭിമാനമുണ്ടെന്നും, ഇന്ത്യക്ക് അകത്തും പുറത്തും തനിക്കു ധാരാളം ആരാധകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഷാരുഖ് ഖാന് സുരക്ഷ ശക്തമാക്കണമെന്ന് പാക് ആഭ്യന്തിര മന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞിരുന്നു. ഷാരുഖ് ഖാനെ പാക്കിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു ലഷ്കര്‍ ഇ ത്വയിബ മേധാവി ഹഫീസ് സയിദും പ്രതികരിച്ചിരുന്നു.

<

Leave a Reply

Your email address will not be published. Required fields are marked *

*