Home » News » Current Affairs » ഹൈദരാബാദ് ടെസ്റ്റ്‌: ഇന്ത്യക്ക് വിജയം

ഹൈദരാബാദ് ടെസ്റ്റ്‌: ഇന്ത്യക്ക് വിജയം

>

cricketഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് 2-0 ന് മുന്നില്‍ എത്തി. ഒരിന്നിംഗ്സിലും 135 റണ്സിനുമാണ് ഇന്ത്യയുടെ വിജയം. 14 വര്‍ഷത്തിനു ശേഷമാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഒരു ഇന്നിംഗ്സ് തോല്‍വി നേരിടുന്നത്.

നാലാം ദിവസം കളിയാരംഭിച്ചപ്പോള്‍ 2ന് 74 റണ്‍സ് എന്ന നിലയിലായിരുന്നു. അശ്വിന്‍ 5 വിക്കറ്റെടുത്തപ്പോള്‍ ജഡേജ 3ഉം ഇശാന്ത് ശര്‍മ ഒരു വിക്കറ്റും നേടി. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയാണ് മാന്‍ ഓഫ് ദ മാച്ച്. 14ന് മൊഹാലിയിലാണ് അടുത്ത മത്സരം.

ഇതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിജയം നേടിയ  ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പദവി ധോനിക്ക് സ്വന്തമായി. 22 മത്സരങ്ങളാണ് ധോനിയുടെ നായകത്വത്തില്‍ ഇന്ത്യയെ തേടി എത്തിയത്.

 
<

Leave a Reply

Your email address will not be published. Required fields are marked *

*