Home » News » Current Affairs » ഹൈദരാബാദ് സ്ഫോടനം; മരണം 14, കേന്ദ്രമന്ത്രി ഷിന്‍ഡേ ഹൈദരാബാദ് സന്ദര്‍ശിച്ചു

ഹൈദരാബാദ് സ്ഫോടനം; മരണം 14, കേന്ദ്രമന്ത്രി ഷിന്‍ഡേ ഹൈദരാബാദ് സന്ദര്‍ശിച്ചു

>

bomb blastഹൈദരാബാദ്: രാജ്യത്തെ നടുക്കിയ ഹൈദരാബാദ് സ്ഫോടന പരമ്പരയില്‍ മരണം 14 ആയി. നഗരത്തില്‍ ഇരട്ട സ്ഫോടനം ഉണ്ടായ സ്ഥലങ്ങളില്‍ കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് മന്ത്രി നഗരത്തില്‍ എത്തിയത്.

14 പേരാണ് അപകടത്തില്‍ മരിച്ചത്. മൊത്തം 119 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 6 പേരുടെ നില അതീവ ഗുരുതരമാണെന്നും മന്ത്രി അറീച്ചു.

സ്ഫോടനത്തെ കുറിച്ച് പ്രാഥമിക വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളൂ. ഏതെങ്കിലും ഒരു പ്രത്യേക ഭീകര സംഘടനകളെ മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദില്‍സുക് നഗറിലെ ആദ്യ സ്‌ഫോടനസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം 100 മീറ്റര്‍ മാത്രം അകലെയുള്ള രണ്ടാം സ്‌ഫോടന സ്ഥലവും സന്ദര്‍ശിച്ച ശേഷം ഉടനെ മടങ്ങി.

സ്‌ഫോടനത്തിന്റെ അന്വേഷണം സംബന്ധിച്ച് ആന്ധ്ര ഡി.ജി.പി ദിനേശ് റെഡ്ഡിയുമായും പോലീസിലെയും ദേശീയ അന്വേഷണ ഏജന്‍സിയിലെയും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
<

Leave a Reply

Your email address will not be published. Required fields are marked *

*