Home » News » Current Affairs » ഹൈദരാബാദ് ഇരട്ടസ്ഫോടനം-ആറ് പേര് കസ്റ്റഡിയില്‍

ഹൈദരാബാദ് ഇരട്ടസ്ഫോടനം-ആറ് പേര് കസ്റ്റഡിയില്‍

>

blastഹൈദരാബാദ്: ഹൈദരാബാദ്     ഇരട്ടസ്ഫോടനക്കേസില്‍  ആറ് പേരെ എന്‍ഐഎ കസ്റ്റഡിയിലെ‍ടുത്തു. എന്‍ഐഎ കസ്റ്റഡിയിലുള്ള ഉബൈദ് ഉര്‍ രഹ്മാനില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ പ്രകാരമാണ് പുതിയ അറസ്റ്റ്.സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദ്ദീനിലെ ഉബൈദ് ഉര്‍ റഹ്മാനെ ഇന്നലെയാണ് ദില്ലി കോടതി ഏഴ് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് ഇപ്പോഴത്തെ അറസ്റ്റ്. ബീഹാറിലെ മംഗറില്‍ നിന്നാണ് ആറ് പേരെ എന്‍ഐഎ കസ്റ്റ‍ഡിയിലെടുത്തത്. ആറ് പേരെയും എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്.സ്ഫോടനത്തിന്‍റെ ഗൂഡാലോചന നടന്നത് പാകിസ്ഥാനിലാണെന്ന് എന്‍ഐഐ നേരത്തേ കണ്ടെത്തിയിരുന്നു.ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനേതാവ് റിയാസ് ഭത്കലുള്‍പ്പെടെ 10 പേര്‍ക്കെതിരെ ഹൈദ്രാബാദ് എന്‍ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ മാസം നാലിനാണ് എന്‍ഐഎക്ക് കൈമാറിയത്. കേസ് ആദ്യം അന്വേഷിച്ചത് ആന്ധ്രാ പൊലീസ് ആണ്
<

Leave a Reply

Your email address will not be published. Required fields are marked *

*