Home » News » Current Affairs » മനുഷ്യക്കടത്ത്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

മനുഷ്യക്കടത്ത്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

>

cochin airportനെടുംബാശ്ശേരി: കൊച്ചി രാജ്യാന്തര വീമാനത്താവളം വഴി നടത്തിയിട്ടുള്ള മനുഷ്യക്കടത്തിനെ കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാണ് അന്വേശം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നത്.

മനുഷ്യക്കടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പങ്കുള്ളതിനാല്‍ നേരത്തെ തന്നെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു. നേരത്തെ അന്വേഷണം ലോക്കല്‍ പൊലീസാണ് നടത്തിയിരുന്നത്. എന്നാല്‍ ഈ കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതിനാല്‍ കേസില്‍ കാര്യമായ പുരോഗതിയൊന്നും ലോക്കല്‍ പൊലിസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിരുന്നില്ല.

മനുഷ്യക്കാദത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോട് കൂടിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള അനേഷണം.

അന്വേഷണത്തോടനുബന്ധിച്ച് മനുഷ്യക്കടത്തിലെ മുഖ്യ കണ്ണികളായ പോലീസ് കോണ്‍സ്റ്റബിള്‍ അജീബിനെയും ഒരു വിസ ട്രാന്‍സലേറ്ററെയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. മനുഷ്യക്കടത്തുമായി ബന്ധമുള്ള ചില ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിവൈ.എസ്.പി. വര്‍ഗീസ് സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ തുടര്‍ അന്വേഷണം അനിശ്ചിതത്വത്തിലായി. അന്വേഷണ സംഘത്തിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിജു സ്റ്റീഫനെ പത്തനംതിട്ടയിലേക്കും ബിജു കുമാറിനെ തൃശ്ശൂര്‍ പേരാമംഗലത്തേക്കും സ്ഥലം മാറ്റുകായും ചെയ്തു.

അന്വേഷണ സംഘത്തില്‍ ഇനി ഉള്ളത് രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മാത്രമാണ്. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അന്വേഷണ സംഘത്തെ ദുര്‍ബലമാക്കി അന്വേഷണം അട്ടിമറിച്ചിരിക്കുന്നതെന്നാണ് ആരോപണം.

മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഉദ്യോഗസ്ഥരെ നേരത്തേതന്നെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ഇവര്‍ കൊച്ചി വിമാനത്താവളത്തിളെ ഉദ്യോഗസ്ഥരായിരുന്നു. ഇനിയുള്ള അന്വേഷണം ഇവരുടെ കൈകളില്‍ എത്തിപ്പെടാനുള്ള സാധ്യതയും ഉണ്ട്.

 
<

Leave a Reply

Your email address will not be published. Required fields are marked *

*