Home » News » മനുഷ്യന്‍ കാടേറുമ്പോള്‍ നാടേറുന്ന മയില്‍….

മനുഷ്യന്‍ കാടേറുമ്പോള്‍ നാടേറുന്ന മയില്‍….

peacock 1

peacock 1


വനമാകെ കരിഞ്ഞപ്പോള്‍ മയിലുകള്‍ കാടു വിട്ടു നാട് കേറുന്നു.ഇത് കൊല്ലം ചാത്തന്നൂര്‍ അടുത്ത് പരവൂര്‍ നിന്നുള്ള കാഴ്ച.ഇവിടെ അടുത്തെങ്ങും കാടുകളില്ല.കായല്‍ തീരമാണ്.ദേശീയ പാതയുടെ പടിഞ്ഞാറ് വശം..

peacock

പരവൂര്‍ പൊഴിക്കര ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ദ്രജിത്ത് എടുത്ത ചിത്രം.

ഈ പ്രദേശത്ത് മയിലുകള്‍ വരാന്‍ ഒരു സാധ്യതയും ഇല്ല.അടുത്തെങ്ങും കാടില്ല.മയിലിനെ ആരും വളര്‍ത്തുന്നുമില്ല.ഒരു നൊടി നേരത്തെ അന്ധാളിപ്പിനു ശേഷം ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായ ഇന്ദ്രജിത് മയിലിന്റെ ചിത്രമെടുത്തു.കുറെ നേരം അവിടെയൊക്കെ ചുറ്റി പ്പറ്റി നിന്ന ശേഷം കായല്‍ തീരം ലക്ഷ്യമാക്കി മയില്‍ പറന്നു പോയി.

peacock

ഇത് വരാനിരിക്കുന്ന മാഹാ ദുരന്തത്തിന്‍റെ നാന്ദിയാണ്.കാടിനുള്ളില്‍ വറുതിയും വേനലും കൊടുമ്പിരി കൊള്ളുന്നുണ്ട്.ദുര മൂത്ത മനുഷ്യന്‍ കാടു കയ്യേറുമ്പോള്‍ മയിലും,കടുവയും പുലിയും,എന്തിനു രാജ വെമ്പാലയും നാട് കയ്യേറുക തന്നെ ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

*