Home » News » Current Affairs » അര്‍ബുദ ചികിത്സയ്ക്ക് ശേഷം ഹ്യൂഗോ ഷാവേസ് വെനിസ്വലയില്‍ തിരിച്ചെത്തി

അര്‍ബുദ ചികിത്സയ്ക്ക് ശേഷം ഹ്യൂഗോ ഷാവേസ് വെനിസ്വലയില്‍ തിരിച്ചെത്തി

>

Hugo Chávezരണ്ടുമാസത്തെ അര്‍ബുദ ചികിത്സയ്ക്ക് ശേഷം വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ക്യൂബയില്‍ നിന്നും തിരിച്ചു നാട്ടിലെത്തി. ഇനിയുള്ള ചികിത്സ വെനിസ്വലയില്‍ വച്ച് നടത്തുമെന്നും ഷാവേസ് വ്യക്തമാക്കി. തന്റെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തിയ വിവരം ട്വിട്ടറിലൂടെയാണ് അദ്ദേഹം ജനങ്ങളെ അറീച്ചത്‌.

ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോക്കും നിലവിലെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്കും നാട്ടിലെത്തിയശേഷം അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ചികിത്സാ കാലയളവില്‍ വെനസ്വേലയിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്കും ഷാവേസ് നന്ദി പറഞ്ഞു.

കഴിഞ്ഞ 14 വര്‍ഷക്കാലമായി വെനസ്വേലയുടെ പ്രസിഡന്റ് സ്ഥാനത്തുള്ള ഹ്യൂഗോ ഷാവേസ് 2012 ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അടുത്ത ആറ് വര്‍ഷത്തേക്ക് പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാവേസിന് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

 
<

Leave a Reply

Your email address will not be published. Required fields are marked *

*