Home » News » Current Affairs » കോയമ്പത്തൂരില്‍ വീട്ടമ്മയെ കൊന്നു കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍

കോയമ്പത്തൂരില്‍ വീട്ടമ്മയെ കൊന്നു കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍

>

murderകോയമ്പത്തൂര്‍: വീട്ടമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ അവിനാശി റോഡിലെ രഹേജ സെന്റര്‍ അപ്പാര്ട്ട്മെന്റില്‍ താമസിച്ചിരുന്ന 54 വയസുള്ള വീട്ടമ്മയുടെ മൃതദേഹമാണ് തൊട്ടടുത്തുള്ള അപ്പര്ട്ട്മെന്‍റ് മുറിയില്‍ നിന്നും കണ്ടെടുത്തത്.

തിരുനെല്‍വേലി മേലപ്പാളയം സ്വദേശി എന്‍ സരോജമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സമീപത്തെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്‌ പൊലിസ് എത്തി പരിശോധിച്ചത്. രണ്ടു സ്യൂട്ട്കേസുകളിലായാണ് മൃതദേഹ ഭാഗങ്ങള്‍ സൂക്ഷിച്ചിരുന്നത്.

സരോജവും ഭര്‍ത്താവും മകനും കുടുംബവുമാണ് രഹേജ സെന്‍റര്‍ അപ്പാര്ട്ട്മെന്റില്‍ താമസിച്ചിരുന്നത്. തിരുനെല്‍വേലി സ്വദേശിയായ യാസര്‍ അരാഫത്ത് എന്ന യുവാവ് വാടകയ്ക്ക് താമസിച്ചിരുന്ന എതിര്‍വശത്തുള്ള രണ്ടാംനമ്പര്‍ അപ്പാര്‍ട്‌മെന്‍റിലാണ് മൃതദേഹം കണ്ടത്.

ഫെബ്രുവരി 13 മുതല്‍ മുതല്‍ സരോജതെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് കുടുബാംഗങ്ങള്‍ 16ന് റെയ്‌സ് കോഴ്‌സ് പോലീസില്‍ പരാതിനല്‍കിയിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ സമീപത്ത് താമസിക്കുന്നവര്‍ ദുര്‍ഗന്ധം വഹിക്കുന്നത് സംബന്ധിച്ച് പോലീസിനെ വിവരമറിയിച്ചു. എട്ട് ഭാഗങ്ങളായി മുറിച്ച മൃതദേഹം രണ്ട് സ്യൂട്ട്‌കേസുകളിലായാണ് സൂക്ഷിച്ചിരുന്നത്. പോളിത്തീന്‍ കവറുകളിലാക്കിയശേഷം സ്യൂട്ട്‌കേസിനുള്ളില്‍വെച്ച് പെട്ടിയുടെ വിടവുകള്‍ സിമന്‍റ് ഉപയോഗിച്ച് ഒട്ടിച്ചനിലയിലായിരുന്നു. കൈകളും കാലുകളും ഒരു സ്യൂട്ട്‌കേസിലും, തലയും ഉടലും മറ്റൊരു സ്യൂട്ട്‌കേസിലുമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ തുടഭാഗം കണ്ടെത്തിയിട്ടില്ല.

2012 ലാണ് യാസര്‍ അരാഫത്ത് അപ്പാര്‍ട്‌മെന്‍റ് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങുന്നത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് അയല്‍ക്കാരോട് പറഞ്ഞിരുന്നത്.

സരോജയോട് ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിന് അരാഫത്ത് സഹായം തേടുന്നത് കണ്ടതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹത്തില്‍ നിന്നും മാലയും വളയും കാണാതായിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യാസര്‍ അരാഫത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് മുറിക്കുള്ളില്‍നിന്ന് കണ്ടെത്തി. 16ന് മൂന്ന് സ്യൂട്ട്‌കേസുകള്‍ വാങ്ങിയതിന്റെ ബില്ലുകളും പൊലീസിനു കണ്ടെത്താനായിട്ടുണ്ട്.

13ന് വൈകീട്ടുമുതല്‍ കാണാതായ സരോജയെ 16ന് ആയിരിക്കാം കൊലപ്പെടുത്തിയാതെന്നാണ് പോലീസ് സംശയിക്കുന്നത്. തുടര്‍ന്ന്, ഒരു സ്യൂട്ട്‌കേസിലാക്കിയ മൃതദേഹഭാഗങ്ങളുമായി പുറത്തുപോയ യാസര്‍, മറ്റുള്ളവ സ്യൂട്ട്‌കേസുകള്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഒളിവില്‍പോയതാകാമെന്നും പൊലിസ് സംശയിക്കുന്നു. ഡോക്ടര്‍മാരെപ്പോലെ വൈദഗ്ധ്യം ലഭിച്ച രീതിയിലാണ് ഇയാള്‍ മൃതദേഹം മുറിച്ചിരിക്കുന്നത്.

മരിച്ച സരോജത്തിന് മൂന്നു മക്കളാണ് ഉള്ളത്. മകന്‍ ധനശേഖരനൊപ്പമാണ് സരോജം അപ്പാര്ട്ട്മെന്റില്‍ താമസിച്ചിരുന്നത്. യാസര്‍ ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി സിറ്റി പോലീസ് ഏഴ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.
<

Leave a Reply

Your email address will not be published. Required fields are marked *

*