Home » News » Current Affairs » ഭക്ഷണം കിട്ടാതെ ജനം വലഞ്ഞു.- ആശ്രയമയത് സര്‍ക്കാര്‍ കാന്റീനുകൾ

ഭക്ഷണം കിട്ടാതെ ജനം വലഞ്ഞു.- ആശ്രയമയത് സര്‍ക്കാര്‍ കാന്റീനുകൾ

>

hotelസേവനനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് സമരംനടത്തിയതിനെ തുടര്‍ന്ന് ജനംവലഞ്ഞു.എ.സി ഹോട്ടലുകള്‍ക്ക് 4.99 ശതമാനം സേവന നികുതി ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഹോട്ടലുടമകള്‍ നടത്തിയ സമരത്തില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും പങ്കെടുത്തിരുന്നു ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും ഹോട്ടലുകള്‍ തുറന്നെങ്കിലും നഗരങ്ങളിലെ ഹോട്ടലുകള്‍ അടഞ്ഞു കിടന്നു. പ്രവർത്തിദിവസമായതിനാൽ നഗരത്തിലെത്തിയവർഭക്ഷണം കിട്ടാതെ വലഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭാഗമായുള്ള കാന്റീനുകളാണ് ജനങ്ങള്‍ക്ക് ആശ്രയമയത്
നികുതി വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഹോട്ടലുടമകള്‍ അറിയിച്ചു.കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് സമരം നടന്നത്.
<

Leave a Reply

Your email address will not be published. Required fields are marked *

*