Home » News » Current Affairs » ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന്

ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന്

>

higher secondary exam result 2013
ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന് ഉച്ചക്ക് 12.30ന് സെക്രട്ടറിയേറ്റ് പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സിയുടെതുപോലെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലവും കഴിഞ്ഞ തവണത്തെക്കാള്‍ വേഗത്തിലാണ് പ്രഖ്യാപിക്കുന്നത്.
ഈവർഷം 3.98 ലക്ഷം വിദ്യാര്‍ത്ഥികൾ ഹയര്‍സെക്കണ്ടറി പരീക്ഷയും 26,000 വിദ്യാര്‍ത്ഥികള്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷയും എഴുതിയത്
കഴിഞ്ഞ മാര്‍ച്ച് 21 ന് സമാപിച്ച പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ ഒന്നിനാണ് ആരംഭിച്ചത്. 66 കേന്ദ്രങ്ങളിലായി മൂല്യനിര്‍ണയം നടത്തി എഞ്ചിനീയറിംഗ് പ്രവേശത്തിന് പരിഗണിക്കുന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയുടെ ഉത്തരപേപ്പറുകളാണ് ഇരട്ട മൂല്യനിര്‍ണയത്തിന് വിധേയമാക്കിയത്. ഈ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസ് പുന:പരിശോധന ഉണ്ടായിരിക്കില്ല.

പരീക്ഷാഫലം:

വെബ്സൈറ്റുകളില്‍ ലഭിക്കും.

പരീക്ഷ ഫലം എസ്.എം.എസ് വഴി ലഭിക്കുന്നതിന്
ഹയര്‍ സെക്കണ്ടറി പരീക്ഷാഫലമറിയുന്നതിന് എച്ച്.എസ് ഇ <സ്‌പേസ്> രജിസ്റ്റര്‍ നമ്പറും വി എച്ച്.എസ്.ഇ പരീക്ഷാഫലമറിയുന്നതിന് വി എച്ച് എസ് ഇ <സ്‌പേസ്> രജിസ്റ്റര്‍ നമ്പറും ടൈപ്പ് ചെയ്ത് 537252 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയച്ചാല്‍ ഫലം ലഭ്യമാകും.
<

Leave a Reply

Your email address will not be published. Required fields are marked *

*