Home » News » Current Affairs » ടി.പി. വധം വിചാരണ കോടതി സ്റ്റേ ചെയ്തു

ടി.പി. വധം വിചാരണ കോടതി സ്റ്റേ ചെയ്തു

>

kk rageshടി.പി വധക്കേസില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.രാഗേഷ് ഉള്‍പ്പെടെ 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാഗേഷും കൂട്ടരും നല്‍കിയ ഹര്‍ജി തള്ളിയ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് വിധി.

അപ്പീലില്‍ പ്രാരംഭവാദം കേട്ടതിനു ശേഷമാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇവര്‍ക്കെതിരായ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.

കേസില്‍ ഉള്‍പ്പെട്ട രണ്ടു പ്രതികളെ മാറാട് കോടതി നേരത്തെ തന്നെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ കെ.കെ.രാഗേഷ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണയിലേക്ക് ആവശ്യമായ തെളിവുകള്‍ ഇവര്‍ക്കെതിരെയുണ്ടെന്നായിരുന്നു പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.
<

Leave a Reply

Your email address will not be published. Required fields are marked *

*