Home » News » Current Affairs » കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണം: ആര്യാടന്‍

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണം: ആര്യാടന്‍

>

Untitled-1തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സിപൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍പറേഷന്റെ പ്രതിമാസ നഷ്ടം 90 കോടിയായി. കേന്ദ്രസഹായം കിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ല. എങ്കിലും കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ചീഫ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റി പ്രതിസന്ധിപരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് പഠിച്ചുവരുകയാണ്. സ്വകാര്യ-സപ്ലൈകോ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയെ ഞായറാഴ്ച കാണുന്നുണ്ട്. എന്നാല്‍ ഈ ചര്‍ച്ചകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലും കരുതുന്നില്ല.
<

Leave a Reply

Your email address will not be published. Required fields are marked *

*