Home » News » Current Affairs » ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും വെള്ളിയും സ്വര്‍ണ്ണവും കണ്ടെടുത്തു

ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും വെള്ളിയും സ്വര്‍ണ്ണവും കണ്ടെടുത്തു

>

ks eshwarappa dcmകര്‍ണ്ണാടകയിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും വെള്ളിയും പിടികൂടി. കര്‍ണ്ണാടക ബിജെപി നേതാവ് കെ.എസ്.ഈശ്വരാപ്പയുടെ വീട്ടില്‍ നിന്നാണ് ഏതാണ്ട് 37 കിലോ വെള്ളിയും 1.9കിലൊ സ്വര്‍ണ്ണവും പിടികൂടിയത്. ഇതു കൂടാതെ, ഈശ്വാരപ്പയുടെ വീട്ടില്‍നിന്ന് 10,90,000 രൂപയും പിടികൂടിയിട്ടുണ്ട്. ലോകായുക്ത പോലീസാണ് റെയ്ഡ് നടത്തിയത്.

കര്‍ണ്ണാടക സംസ്ഥാനത്തെ ഡെപ്പ്യൂട്ടി ചീഫ് മിനിസ്റ്റര്‍ കൂടിയാണ് ഈശ്വരാപ്പ. വന്‍തോതില്‍ അഴിമതി നടത്തി  പണം വാരികൂട്ടിയെന്ന റിപ്പോര്‍ട്ടറിനെത്തുടര്‍ന്നാണ് ലോകായുക്ത നേരിട്ട് റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. ബാംഗ്ലൂരില്‍നിന്ന് 280 കിലോ മീറ്റര്‍ അകലെയുള്ള ഷിമോഗയിലെ ലോകായുക്ത ഓഫീസ് നേരിട്ടാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ഈശ്വരപ്പയും കുടുംബാംഗങ്ങളും സ്വന്തമാക്കിയ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ അറിയുന്നതിനുവേണ്ടിയാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈസ്വരപ്പയ്ക്കെതിരെയും മകന്‍ കെ ഇ കന്തേഷിനെതിരെയും എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്തതായി പോലീസ് മാധ്യമങ്ങളോട്  പറഞ്ഞു. ഷിമോഗയിലെ അഡ്വക്കേറ്റ് ബി വിനോദിന്‍റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ഈശ്വരാപ്പ അഴിമതിയിലൂടെ ഷിമോഗയില്‍ ധാരാളം സ്ഥലം സ്വന്തമാക്കിയെന്നാണ് ബി വിനോദ് തന്‍റെ പരാതിയില്‍ പറഞ്ഞിരുന്നത്. അതേസമയം ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി ഈശ്വരപ്പ പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*