Home » News » Current Affairs » പ്രതിസന്ധിയിലകപ്പെട്ട കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി സഹായം

പ്രതിസന്ധിയിലകപ്പെട്ട കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി സഹായം

>

ksrtcതിരുവനന്തപുരം: പ്രതിസന്ധിയിലകപ്പെട്ട കെഎസ്ആര്‍ടിസിക്കു 100 രൂപയുടെ ധനസഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുള്‍പ്പെടെ ഗതാഗത മേഖലയ്ക്കു ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നഗരങ്ങളിലെ ഗതാഗത കുരുക്കു നിയന്ത്രിക്കുന്നതിനായി ആറു മീറ്ററില്‍ കുറഞ്ഞ വീതിയുള്ള റോഡുകളുടെ വീതി വര്‍ധിപ്പിക്കും. ഇതിനായുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. നഗരങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുവാനും പദ്ധതിയുണ്ട്. ഇതിനുവേണ്ടി യന്ത്രവല്‍കൃത പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും.

ദീര്‍ഘദൂര യാതക്കാര്‍ക്ക് യാത്ര എളുപ്പമാക്കാന്‍ എല്ലാ ജില്ലകളിലും ബസ്സുകള്‍ക്കായി വൈറ്റില മോഡല്‍ മൊബിലിറ്റി ഹബുകള്‍ സ്ഥാപിക്കും. നിലവിലെ റോഡുകള്‍ ഹൈവേകള്‍ ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്. റോഡു വികസനത്തിനായി 855 കോടി രൂപ ബജറ്റില്‍ നീക്കി വച്ചു. കൊല്ലം, ആലപ്പുഴ ബൈപ്പാസുകളുടെ നിര്മാനതിലെക്കായി 50 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു.

കൊച്ചിയിലെ വല്ലാര്‍പ്പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ നിന്ന് പൊന്നാനി വഴി കോഴിക്കോട്ടേയ്ക്ക് ചരക്ക് ഗതാഗത്തിനായി ഇടനാഴി സ്ഥാപിക്കാനും തീരുമാനമായി. ഇതിലെക്കായി 117 കോടി രൂപ വകയിരുത്തി. കോണ്‍ക്രീറ്റ് റോഡുകളുടെ നിര്‍മാണം ഫലപ്രദമെന്ന് കണ്ടാല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനമായി.

തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ ജല-ടാക്‌സി സംവിധാനം ഏര്‍പ്പെടുത്തും. മോട്ടോര്‍ വാഹന വകുപ്പില്‍ ഇ-പേമെന്റ് സംവിധാനം ഏര്‍പ്പെടുത്താനും ബജറ്റില്‍ തീരുമാനമായി. ജലഗതാഗത വകുപ്പിന്റെ എല്ലാ ബോട്ടുകളിലും കെമിക്കല്‍ ടോയ്‌ലറ്റുകള്‍ നിര്‍മിയ്ക്കും.

ആറ് ബസ് ഡിപ്പോകളില്‍ വാണിജ്യ സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ വാഗ്ദാനം നല്കി. തിരുവന്തപുരം ആനയറയില്‍ പുതിയ ബസ് ഡിപ്പോ സ്ഥാപിക്കാനും ബജറ്റില്‍ തീരുമാനമായി.
<

Leave a Reply

Your email address will not be published. Required fields are marked *

*