Home » News » Current Affairs » സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാജ്ഞാനം നിര്‍ബന്ധം

സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാജ്ഞാനം നിര്‍ബന്ധം

>

mlതിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശക്ക് പി.എസ്.സി. അംഗീകാരം നല്‍കി.പത്താംക്ലാസ്, പ്ലസ്ടു, ബിരുദതലങ്ങളില്‍ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മലയാളം മിഷന്റെ സീനിയര്‍ ഹയര്‍ ഡിപ്ലോമ വിജയിക്കണമെന്ന് ചട്ടം ഭേദഗതി ചെയ്യും. ക്ലാസ്‌ഫോര്‍ ജീവനക്കാരെയും നിലവില്‍ സര്‍വീസിലുള്ളവരെയും ഈവ്യവസ്ഥയില്‍നിന്ന് ഒഴിവാക്കും.പി.എസ്.സി. നടത്തുന്ന ഭാഷാപരീക്ഷ വിജയിക്കുന്നവര്‍ക്കും പ്രൊബേഷന്‍ പൂര്‍ത്തിയാക്കാം. മലയാളം മിഷന്റെ സീനിയര്‍ ഹയര്‍ ഡിപ്ലോമയുടെ പാഠ്യപദ്ധതിയനുസരിച്ചാകും പി.എസ്.സി. ഇതിന് പരീക്ഷ നടത്തുക. ഇത് എസ്.എസ്.എല്‍.സി. നിലവാരത്തില്‍ വേണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി. തള്ളിക്കളഞ്ഞു.
കടുത്ത വ്യാകരണവും ഭാഷാജ്ഞാനവും എസ്.എസ്.എല്‍.സി. നിലവാരത്തിനുള്ളതുകൊണ്ടാണ് ഈ ശുപാര്‍ശ പി.എസ്.സി. അംഗീകരിക്കാത്തത്.ഇനി സര്‍ക്കാരാണ് പ്രൊബേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തി ഈ പരിഷ്‌കാരം നടപ്പിലാക്കേണ്ടത്. അതിന് ഒന്നോ രണ്ടോ മാസത്തെ സമയപരിധി വേണ്ടിവരും.
എന്‍.സി.സിക്ക് നല്‍കുന്നതുപോലെ പി.എസ്.സി. പരീക്ഷയ്ക്ക് എന്‍.എസ്.എസിനും വെയിറ്റേജ് മാര്‍ക്ക് നല്‍കണമെന്ന ശുപാര്‍ശ യോഗം തള്ളിക്കളഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*