Home » News » Current Affairs » സ്വര്‍ണവില തിരിച്ചുകയറി; പവന് 22,120 രൂപ

സ്വര്‍ണവില തിരിച്ചുകയറി; പവന് 22,120 രൂപ

>

jewellersകൊച്ചി:മൂന്ന് ദിവസത്തെഇടിവിന്ശേഷംസ്വര്‍ണവിലഉയര്‍ന്നു.പവന് 80 രൂപ കൂടി 22,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 2765 രൂപയിലാണ് വ്യാപാരം നടക്കുന്നത്.മൂന്നു വ്യാപാര
ദിനങ്ങള്‍കൊണ്ട് സ്വര്‍ണവിലയില്‍ 440 രൂപയുടെ ഇടിവാണുണ്ടായത്. 22,480 രൂപയില്‍ നിന്ന് 22,040 രൂപയായാണ് വില താഴ്ന്നത്. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ഈ നിലയില്‍ നിന്നാണ് ഇന്ന് 80 രൂപ കൂടിയത്.
24,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
<

Leave a Reply

Your email address will not be published. Required fields are marked *

*