Home » News » Current Affairs » 2013 തൊഴിലില്ലാത്തവരുടെ വര്ഷം: യുഎന്‍ റിപ്പോര്‍ട്ട്

2013 തൊഴിലില്ലാത്തവരുടെ വര്ഷം: യുഎന്‍ റിപ്പോര്‍ട്ട്

>

un reportആഗോള തൊഴിലില്ലായ്മ 2013ല്‍ റെക്കോര്‍ഡിലെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ആഗോള തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം അവസാനത്തോടു കൂടി 20 കോടി കവിയുമെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ആഗോള തലത്തില്‍ ഓരോ വര്‍ഷവും തൊഴില്‍ തേടുന്നവരുടെ നിരക്ക് വര്‍ധിച്ചു വരികയാണ്. പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വരുംവര്‍ഷങ്ങളിലും തൊഴിലില്ലാത്തവരുടെ എണ്ണം ഗണ്യമായി ഉയരുമെന്നും യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആറു വര്‍ഷമായി തൊഴില്‍ മേഖലയിലുള്ള പ്രതിസന്ധികള്‍ തുടരുകയാണ്. വന്‍കിട കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നതിനു കാരണമെന്നും ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അതേസമയം, യുഎന്‍ ജോബ്‌സ് വാച്ച്‌ഡോഗിന്റെ കണക്കുകളില്‍ 2013ല്‍ തൊഴിലില്ലായ്മ നിരക്ക് സര്‍വ്വകാല റിക്കോഡിലേക്ക് എത്തിയേക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 2013 അവസാനത്തോടെ തൊഴിലില്ലായ്മ നിരക്ക് 51 ലക്ഷം വര്‍ധിച്ച് 20.2 കോടിയിലെത്തുമെന്നാണ് യുഎന്‍ ജോബ്‌സ് വാച്ച്‌ഡോഗിന്റെ നിലവിലെ വിലയിരുത്തല്‍.
<

Leave a Reply

Your email address will not be published. Required fields are marked *

*