Home » News » Current Affairs » ചില്‍ഡ്രന്‍സ് ഹോം കെയര്‍ ടെയ്കര്‍ക്കെതിരെ പീഡനകേസുകളിലെ പെണ്‍കുട്ടികള്‍

ചില്‍ഡ്രന്‍സ് ഹോം കെയര്‍ ടെയ്കര്‍ക്കെതിരെ പീഡനകേസുകളിലെ പെണ്‍കുട്ടികള്‍

>

childrens homeകോതമംഗലം, വരാപ്പുഴ, പറവൂര്‍ പീടനക്കേസുകളിലെ പെണ്‍കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്  ഇവരെ പാര്‍പ്പിച്ചിരുന്ന കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമിലെ കെയര്‍ടേക്കര്‍ക്കെതിരെ  പരാതി. പീഡനത്തിന് ഇരയായി ഇവിടെ താമസിക്കുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് ജില്ലാ ശിശുക്ഷേമ സമിതി ഓഫീസര്‍ക്ക് താത്കാലിക കെയര്‍ടേക്കര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയിന്‍മേല്‍ തൃക്കാക്കര അസിസ്റ്റന്റ്റ് കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചു.

കോടതി വളപ്പില്‍ പ്രതികള്‍ക്കൊപ്പം കെയര്‍ ടെക്കറായ പാര്‍വതിയെ കണ്ടുവെന്നും, ഇവര്‍ തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും, കുട്ടികളെ ഹോമില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയതായും പെണ്‍കുട്ടികള്‍ പരാതിയില്‍ പറയുന്നു. തങ്ങളെ  ചില്‍ഡ്രന്‍സ്ഹോമില്‍ നിന്നും മാറ്റണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍ പരാതി നല്‍കിയ അന്ന് തന്നെ കെയര്‍ടേക്കര്‍ മുങ്ങിയിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും പൊലിസ് നടത്തി വരികയാണ്.
<

Leave a Reply

Your email address will not be published. Required fields are marked *

*