Home » News » Current Affairs » ജോര്‍ജ്ജ് ബുഷ്‌ സീനിയര്‍ ആശുപത്രിയില്‍

ജോര്‍ജ്ജ് ബുഷ്‌ സീനിയര്‍ ആശുപത്രിയില്‍

>

george h w bush srപനി ബാധയെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ്. എച്ച്. ഡബ്ല്യൂ ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൂസ്റ്റണിലെ മെതഡിസ്റ്റ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 88 കാരനായ ബുഷ്  ഇപ്പോള്‍. ശ്വാസതടസം മൂലം നവംബര്‍ 23 ന് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഞായറാഴ്ചയാണ് ബുഷിന്‌ പനി ബാധിച്ചത്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെല്ലാം ആശുപത്രിയില്‍ അദ്ദേഹത്തിന്റൊപ്പമുണ്ടെന്നു വക്താവ് അറിയിച്ചു.

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണ് ബുഷ്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള മുന്‍ അമേരിക്കന്‍ പ്രസിഡന്റും ഇദ്ദേഹമാണ്. റൊണാള്‍ഡ് റീഗന്റെ കാലത്ത് രണ്ടു തവണ വൈസ് പ്രസിഡന്റായ അദ്ദേഹം 1989 ലാണ് അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം ഗള്‍ഫ്‌യുദ്ധത്തിന് നേതൃത്വം നല്‍കിയിരുന്നതും ബുഷ് സീനിയര്‍ ആയിരുന്നു. രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചുവെങ്കിലും ബില്‍ ക്ലിന്റണിനോട് പരാജയപ്പെട്ടു.
<

Leave a Reply

Your email address will not be published. Required fields are marked *

*