Home » News » Current Affairs » ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു: അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു: അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

>

loതളിപ്പറമ്പ്: ദേശീയപാതയില്‍ കുപ്പത്തിനടുത്ത് ചുടലയില്‍  പാചകവാതക ടാങ്കര്‍ ഓട്ടോയിലിടിച്ച് മറിഞ്ഞ് ടാങ്കര്‍ ചോര്‍ന്നു. ഞായറാഴ്ച വൈകീട്ട് 5.15ഓടെ ചുടല ബസ്സ്റ്റോപ്പിനു സമീപമായിരുന്നു അപകടം.   മറിഞ്ഞ ടാങ്കറില്‍ നിന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഗ്യാസ് ചോര്‍ന്നത്. ഇത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. രാത്രി വൈകി പൊലീസ്, വീടുകള്‍ കയറിയും പള്ളികളിലൂടെ മൈക്കില്‍ അനൗണ്‍സ് ചെയ്തും ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. ഒരുമണിയോടെ പ്രദേശത്തെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലുള്ള അഞ്ഞൂറോളം കുടുംബങ്ങളെ സമീപത്തെ കൊട്ടില, പാറമ്മല്‍, നരിക്കോട് സ്കൂളുകളിലേക്ക് മാറ്റിതാമസിപ്പിച്ചു മംഗലാപുരത്തുനിന്ന് വിധക്തരെതി രാത്രി 11.30 ഓടെ മറിഞ്ഞടാങ്കര്‍   ഉയര്‍ത്താന്‍ ശ്രമിക്കവെയാണ്  നേരിയതോതില്‍ ചോര്‍ച്ച തുടങ്ങിയത്. ഉടന്‍തന്നെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പൊലീസ് പരിസരങ്ങളിലെ വീടുകളില്‍ എത്തി മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.  ചാല ടാങ്കര്‍ ദുരന്തത്തിന്‍റെ ഓര്‍മ നിലനില്‍ക്കുന്നത് കൊണ്ടുതന്നെ പാതിരാത്രിയില്‍ ജനം രക്ഷാമാര്‍ഗം തേടുകയായിരുന്നു. പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രത പാലിക്കുകയാണ്.
<

Leave a Reply

Your email address will not be published. Required fields are marked *

*