Home » News » Current Affairs » ഡല്‍ഹി മോഡലില്‍ പഞ്ചാബില്‍ മാനഭംഗം; പ്രതികളില്‍ 2 സ്ത്രീകളും

ഡല്‍ഹി മോഡലില്‍ പഞ്ചാബില്‍ മാനഭംഗം; പ്രതികളില്‍ 2 സ്ത്രീകളും

>

gang rapeരാജ്യം ഒരു കൂട്ട മാനഭംഗത്തിന്റെ ഞെട്ടലില്‍ നിന്ന് വിറ്റും മാറും മുന്‍പേ പഞ്ചാബില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ ചണ്ഡീഗഡിനടുത്ത് ഭട്ടിണ്ടയിലാണ് യുവതി കൂട്ട മാനഭംഗത്തിനു ഇരയായത്. യുവതിയെ ആക്രമിച്ച സംഘത്തില്‍ മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്പ്പെട്ടിട്ടുണ്ടെന്നാണ് വിവറാം ലഭിച്ചിരിക്കുന്നത്.

26 കാരിയായ നഴ്സാണ് കൂട്ട മാനഭംഗത്തിന് ഇരയായത്. അക്രമി സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന് കുത്തിവച്ച് രണ്ടു ദിവസം പീഡിപ്പിച്ച ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

പഞ്ചാബിലെ മോഗ ഗ്രമാവാസിയാണ് യുവതി. ഇവര്‍ വെള്ളിയാഴ്ച ചണ്ഡീഗഡില്‍ ഇന്റെര്‍വ്യൂയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇന്റെര്‍വ്യൂ കഴിഞ്ഞ് തിരിച്ചു പോകാന്‍ ബസ്‌ കത്ത് നില്‍ക്കവേ വഴി ചോദിക്കാന്‍ എന്ന വ്യാജേന കാറില്‍ വന്ന സംഘം സമീപിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ കാറിലുണ്ടായിരുന്ന 2 സ്ത്രീകള്‍ ഇവരെ ബലം പ്രയോഗിച്ച് കാറില്‍ പിടിച്ചു കയറ്റിഎന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പീഡിപ്പിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. വഴിയാത്രക്കാരാണ് യുവതിയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലിസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 
<

Leave a Reply

Your email address will not be published. Required fields are marked *

*