Home » News » Current Affairs » മന്ത്രി കെ ബി ഗണേഷ്കുമാര്‍ രാജിവച്ചു

മന്ത്രി കെ ബി ഗണേഷ്കുമാര്‍ രാജിവച്ചു

>

kb ganesh kumarമന്ത്രി കെ ബി ഗണേഷ്കുമാര്‍ രാജിവച്ചു. എന്നാൽ എം എൽ എ സ്ഥാനം തുടരും, രാത്രി പതിനൊന്നരയോടെ ക്ലിഫ്ഹൗസിലെത്തിയാണ് ഗണേഷ്കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജിക്കത്ത് കൈമാറിയത്. യുഡിഎഫ് നേതാക്കള്‍ രാത്രി വൈകി നടത്തിയ തിരക്കിട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ ബി ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. രാത്രിയോടെ യാമിനി തങ്കച്ചി ഗണേഷ്കുമാറിനെതിരെ മുഖ്യമന്ത്രിക്കും പൊലീസിനും രേഖാമൂലം പരാതി നല്‍കിയതോടെയാണ് മന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഉടലെടുത്തത്. പരാതി ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഡിജിപിയുമായും ആഭ്യന്തരമന്ത്രിയുമായും മറ്റ് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഗണേഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പശ്ചാത്തലത്തില്‍ മന്ത്രിയുടെ രാജിയാണ് ഉചിതമെന്ന ഉപദേശമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. രാജിക്കത്ത് സ്വീകരിച്ച മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ ഗവര്‍ണര്‍ക്ക് കൈമാറും.
പി സി ജോര്‍ജ് ഗണേഷിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ഗണേഷിനെതിരായ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാതെ തന്നെ വഞ്ചിച്ചു. തനിക്ക് പിതാവില്ല, സ്വന്തം പിതാവിനെപോലെ കരുതിയ മുഖ്യമന്ത്രി തന്നെ വഞ്ചിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരെ നിയോഗിച്ചെങ്കിലും അവരും തന്നെ ചതിക്കുകയായിരുന്നുവെന്നായിരുന്നു യാമിനി മാധ്യമങ്ങളോട് പറഞ്ഞത്.
<

Leave a Reply

Your email address will not be published. Required fields are marked *

*