Home » News » Current Affairs » തെറ്റായ വിവരം നല്‍കിയതിന് മുന്‍മന്ത്രി ഗണേഷ്കുമാറിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.

തെറ്റായ വിവരം നല്‍കിയതിന് മുന്‍മന്ത്രി ഗണേഷ്കുമാറിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.

>

K B Ganesh kumar minister - news4keralaനാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിവരം നല്‍കിയതിന് മുന്‍മന്ത്രി ഗണേഷ്കുമാറിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നാമനിര്‍ദേശ പത്രികയിലും വൈബ്സൈറ്റിലും നിയമസഭ ഗവേഷണ വിഭാഗത്തിന്‍റെ പ്രസിദ്ധീകരണത്തിലും വിദ്യാഭ്യാസ
യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. 2001, 2006, 2011 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം‍ ബികോം പാസ്സായെന്നും കോഴ്സ് പൂര്‍ത്തിയാക്കിയെന്നും പരസ്പരവിരുദ്ധമായ സത്യവാങ്മൂലം നല്‍കി തെറ്റിദ്ധരിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുഅഞ്ചല്‍ സ്വദേശി പി കെ രാജന്‍ പുനലൂര്‍ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലെ നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്.:തെറ്റായ നിയമവ്യവസ്ഥ പ്രകാരമാണ് കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്ന സാങ്കേതിക കാരണം പറഞ്ഞാണ് ജസ്റ്റിസ് സതീഷ് ചന്ദ്രന്‍ കീഴ്ക്കോടതി നടപടി റദ്ദുചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 193വകുപ്പ് പ്രകാരമാണ് കീഴ്ക്കോടതി നടപടിയെടുത്തത്. എന്നാല്‍ വ്യാജ സത്യവാങ്മൂലം നല്‍കുന്നതിന് 125എ വകുപ്പ് പ്രകാരമാണ് കേസെടുക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
<

Leave a Reply

Your email address will not be published. Required fields are marked *

*