Home » News » Current Affairs » മുഖ്യമന്ത്രി രാജി വെക്കണം; പ്ലക്കാര്‍ഡുമായി പ്രതിപക്ഷം

മുഖ്യമന്ത്രി രാജി വെക്കണം; പ്ലക്കാര്‍ഡുമായി പ്രതിപക്ഷം

>

niyamasabhaതിരുവനന്തപുരം: ഗണേഷ്-യാമിനി പ്രശ്നത്തില്‍ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നിയമസഭയില്‍. ഇരയെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവേക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

യാമിനിയുടെ പരത്തി സ്വീകരിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നതിന് പകരം മന്ത്രി ഗണേഷ് കുമാറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഗണേഷിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഗാര്‍ഹിക പീഡനം, സ്ത്രീ പീഡനം, തടഞ്ഞുവെക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ഗണേഷിനുമേല്‍ ചുമത്തിയിരിക്കുന്നത്.

അതേസമയം മന്ത്രിസ്ഥാനം രാജിവെച്ച ശേഷവും ഗണേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകീട്ട് 5 മണിക്കാണ് യോഗം ചെറുക. ഗണേഷിന്റെ രാജിയും പുതിയ മന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഉണ്ടാകുമെന്നാണ് സൂചന.

ഇന്നലെ ഗണേഷ് കുമാറിന്റെയും യാമിനി തങ്കച്ചിയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലിസ് കേസെടുത്തിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
<

Leave a Reply

Your email address will not be published. Required fields are marked *

*