Home » News » Current Affairs » ഭാര്യ ശാരീരികമായി ഉപദ്രവിച്ചുവെന്ന് മന്ത്രി ഗണേഷ് കുമാര്‍. വിവാഹമോചനത്തിന് ഹര്‍ജി നല്‍കി

ഭാര്യ ശാരീരികമായി ഉപദ്രവിച്ചുവെന്ന് മന്ത്രി ഗണേഷ് കുമാര്‍. വിവാഹമോചനത്തിന് ഹര്‍ജി നല്‍കി

>

ganesh kumarതിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിന്റെ മുമ്പില്‍ വെച്ച് ഭാര്യ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് മന്ത്രി ഗണേഷ് കുമാര്‍.ജീവിതത്തില്‍ താന്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ ഭാര്യയായ യാമിനി ഒപ്പം നിന്നില്ലെന്നും ശാരീരികമായി പോലും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും കാണിച്ചാണ് ഗണേഷ് വിവാഹമോചനത്തിനു ഹര്‍ജി കൊടുത്തു ഭാര്യ ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ ഫോട്ടോകളും ഗണേഷ് കുടുംബകോടതയില്‍ സമര്‍പ്പിച്ചു. ഭാര്യ തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും ഗണേഷിന്റെ ഹര്‍ജിയിലുണ്ട്.ഫെബ്രുവരി 22നാണ് പേഴ്സണല്‍ അസിസ്റ്റന്റിന്റെ മുന്നില്‍വെച്ച് ഭാര്യ തന്നെ മര്‍ദ്ദിച്ചതെന്നും യിഗണേഷ് ല്‍ പറയുന്നു.യാമിനിയുമായി യാതൊരുവിധത്തിലും ഒത്തുപോകാനാവില്ലെന്നും ഗണേഷ് ഹര്‍ജിയില്‍ പറഞ്ഞു. നേരത്തെ ഏറെക്കാലം പിരിഞ്ഞു കഴിഞ്ഞ ഗണേഷും യാമിനിയും അഞ്ചു വര്‍ഷം മുന്‍പാണ് വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരുടെ ദാമ്പത്യത്തില്‍ വീണ്ടും താളപ്പിഴകള്‍ പ്രത്യക്ഷപ്പെട്ടുത്തുടങ്ങി.അഭിഭാഷകരായ കെ.രാംകുമാര്‍ , അബ്ദുള്‍കരീം എന്നിവര്‍ മുഖേനയാണ് ഗണേഷ് ഹര്‍ജി നല്‍കിയത്. ഗണേഷിന്റെ ഹര്‍ജി ജൂണ്‍ 29ന് കോടതി പരിഗണിക്കും. ഗണേഷിന്റെ വാദം കേട്ടശേഷം മാത്രമേ ഭാര്യ യാമിനി തങ്കച്ചിക്ക് ഹര്‍ജിയില്‍ നോട്ടീസ് അയക്കുകയുള്ളൂ.
<

Leave a Reply

Your email address will not be published. Required fields are marked *

*