Home » News » Current Affairs » ഗണേഷ്കുമാര്‍ വിവാദം: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പിണറായി

ഗണേഷ്കുമാര്‍ വിവാദം: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പിണറായി

>

pinarayiകോഴിക്കോട്: ഗണേഷ്കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷം നിലപാട് കര്‍ക്കശമാക്കുന്നു. മുഖ്യമന്ത്രി മൗനം വെടിയണമെന്ന് സിപിഎം സ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവശ്യപെട്ടു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി കള്ളകളി കളിക്കുകയാണെന്ന ധാരണ പൊതുവെയുണ്ട്. ഉമ്മന്‍ ചാണ്ടി അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കരുത്. മന്ത്രിസഭയിലുള്ളവരുടെ മൂല്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.പിസി ജോര്‍ജ്ജോ ഗണേഷ് കുമാറോ കുറ്റകാരാണെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. പി സി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങളുടെ വസ്തുതകളിലേക്ക് കടക്കുന്നില്ല. ആരോപണങ്ങള്‍ വസ്തുതാപരമല്ലെങ്കില്‍ പി സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉത്തരവാദിത്തം നിറവേറ്റണമെന്നും പിണറായി കോഴിക്കോട്ട് ആവശ്യപ്പെട്ടു.അവിഹിത ബന്ധത്തിന്റെ പേരില്‍ മന്ത്രി മന്ദിരത്തില്‍വെച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റത് മന്ത്രി ഗണേഷ് കുമാറിനാണെന്നാണ് ചീഫ് വിപ്പ് പി.സി ജോര്‍ജ് വെളിപ്പെടുത്തിയത്. ഗണേഷ് കുറ്റ സമ്മതം നടത്തണമെന്നും ഇല്ലെങ്കില്‍ മറ്റ് മന്ത്രിമാര്‍ സംശയത്തിന്റെ നിഴലിലാകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ആരോപണ വിധേയനായ ഗണേഷ് കുമാര്‍ രാജിവയ്ക്കണമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*