Home » News » Current Affairs » മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം.

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം.

>

resingഗണേഷ് കുമാര്‍ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. ഇന്ന് സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഗണേഷിന്റെ രാജി വാര്‍ത്തയുള്ള വര്‍ത്തമാന പത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ബഹളം തുടങ്ങുകയായിരുന്നു. ചോദ്യോത്തരവേള കഴിഞ്ഞ് പ്രതിപക്ഷത്തിന് വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും അംഗങ്ങള്‍ പിന്മാറിയില്ലപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ കുറച്ചുനേരത്തേയ്ക്ക് സഭാ നടപടികള്‍ നിര്‍ത്തിവച്ചു.സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മന്ത്രിയുടെ ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള പരാതി ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പരാതി സ്വീകരിച്ചില്ലെന്നും ഈ സാഹചര്യം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.യാമിനി തങ്കച്ചി തന്നെ ആദ്യം കണ്ടപ്പോള്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്ന നിലപാട് മുഖ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ യാമിനി തങ്കച്ചി ഇന്നലെ രാത്രി രണ്ടു പരാതികള്‍ നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ ഒന്ന് മാര്‍ച്ച് ആറാം തീയതി തയ്യാറാക്കിയ പരാതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങളില്‍ നിന്ന് ഓടിപ്പോവുന്നയാളല്ല താന്‍, ഇക്കാര്യത്തില്‍ പ്രതിച്ഛായ നോക്കാറില്ല, അച്ഛനെപ്പോലെ കാണുന്നയാള്‍ക്കാണ് പരാതി നല്‍കിയെന്ന് യാമിനി തന്നെ പറഞ്ഞു, ആ സ്ഥാനത്തുനിന്ന് പ്രശ്നം തീര്‍ക്കാനാണ് ശ്രമിച്ചത്.
ഗണേഷ് നേരത്തെ ഇരുന്ന മുന്‍നിരയിലുള്ള പഴയ ഇരിപ്പിടത്തില്‍ വന്നിരുന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച ഗണേഷിന് മന്ത്രിമാര്‍ക്ക് അനുവദിച്ച മുനിരയിലെ സീറ്റില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന വാദവുമായി വി.എസ്. സുനില്‍കുമാറാണ് രംഗത്തുവന്നത്. എന്നാല്‍ , ഗണേഷിന്റെ രാജിക്കത്ത് ഗവര്‍ണര്‍ സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ട് ഗണേഷിന് നേരത്തെയുള്ള ഇരിപ്പിടത്തില്‍ ഇരിക്കുന്നതില്‍ തെറ്റില്ലെന്നും റൂളിങ് നല്‍കിയ സ്പീക്കര്‍ സുനില്‍കുമാറിനെ ശാസിക്കുകയും ചെയ്തു.
<

Leave a Reply

Your email address will not be published. Required fields are marked *

*