Home » News » Current Affairs » ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതല്ല പുറത്താക്കിയതാണ് -പിള്ള

ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതല്ല പുറത്താക്കിയതാണ് -പിള്ള

>

ganeshഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതു പാര്‍ട്ടിയുടെ ആവശ്യപ്രകാരമല്ലെന്നും, സഹികെട്ടപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കിയതാണെന്നും ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനത്തുനിന്നു രാജിവയ്ക്കണമെന്നു പാര്‍ട്ടി ആവശ്യപ്പെടില്ലെന്നും ആര്‍ . ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജിക്കുശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു പിള്ളയുടെ പ്രതികരണം. ഗണേഷിനു സമനില തെറ്റിയിരിക്കുകയാണെന്നു പിള്ള പറഞ്ഞു. ഗണേഷ് എംഎല്‍എ ആയി തുടരുന്നതില്‍ പാര്‍ട്ടിക്കു വിരോധമില്ല. പക്ഷേ, പാര്‍ട്ടിയോടു പൊതുതാനുള്ള ശ്രമത്തില്‍ സ്വയം എംഎല്‍എ സ്ഥാനം നഷ്ടപ്പെടുത്തരുത് പത്തനാപുരത്തു മത്സരിക്കാന്‍ താന്‍ യോഗ്യനാണ്. എന്നാല്‍, ഈ നിയമസഭയുടെ കാലത്ത് മത്സരിക്കാനില്ല. ഈ മന്ത്രിസഭയിലേക്കുമില്ല. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ മത്സരിക്കാന്‍ പറ്റിയ ആളെ കണ്ടുവച്ചിട്ടുണ്ട്.
കെ.ബി.ഗണേഷ് കുമാര്‍ രാജിവച്ച ഒഴിവില്‍ പുതിയ മന്ത്രി ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബാഹ്യപ്രേരണയാലാണ് യാമിനി അങ്ങനെയൊക്കെ പറഞ്ഞതെന്നാണ് ഞാന്‍ ആദ്യം വിലയിരുത്തിയത്. അവര്‍ മനഃപൂര്‍വം കള്ളം പറയുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ കരാര്‍ എഴുതി എല്ലാം നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് നടക്കാത്തതിന്റെ നൈരാശ്യം കൊണ്ടാണ് യാമിനി പ്രതികരിച്ചതെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. യാമിനിയുടെ പരാതി രേഖാമൂലം ലഭിച്ച് പത്ത് മിനിട്ടിനുള്ളില്‍ ഞാന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. ഉടന്‍തന്നെ ഡി.ജി.പിക്ക് കൈമാറി. നിയമനടപടി തുടങ്ങി. ഇതേത്തുടര്‍ന്ന് ഗണേഷ് സ്വയം രാജി വച്ചതാണ്”- മുഖ്യമന്ത്രി പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*