Home » News » Current Affairs » ബലാല്‍സംഗത്തിനിരയായ നാലു വയസ്സുകാരി മരിച്ചു.

ബലാല്‍സംഗത്തിനിരയായ നാലു വയസ്സുകാരി മരിച്ചു.

>

child rape in madhya pradesh

ചികിത്സയില്‍ കഴിയുകയായിരുന്ന നാലു വയസ്സുകാരി മരിച്ചു. രാജ്യത്തെ വീണ്ടും ഞെട്ടിച്ച് അതിക്രൂരമായ ബലാല്‍സംഗത്തിനിരയായതിനെ തുടർന്ന് നാഗ്പൂരിലെ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം.

ഏപ്രില്‍ പതിനേഴിന് മധ്യപ്രദേശിലെ സിയോനി ജില്ലയിലെ ഘന്‍സോര്‍ ഗ്രാമത്തിലെ വീട്ടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഫിറോസ് ഖാന്‍ എന്നയാള്‍ മിഠായി നല്‍കി തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ആദ്യം ജബല്‍പുരിലെ ആസ്പത്രിയില്‍ ചികിത്സിച്ചെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് എയര്‍ ആംബുലന്‍സില്‍ നാഗ്പുരിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

<

Leave a Reply

Your email address will not be published. Required fields are marked *

*