Home » News » Current Affairs » പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

>

ksrtcപാലക്കാട്: പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്‍ കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് തേങ്കുറിശി സ്വദേശിയായ എന്‍ മണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ വിതരണം സാമ്പത്തികപ്രതിസന്ധി കാരണം പലപ്പോഴും താമസിക്കുക പതിവാണ്. ഡീസല്‍ സബ്സിഡി കൂടി എടുത്തു കളഞ്ഞതോടെ പെന്‍ഷന്‍ വിതരണം അവതാളത്തില്‍ ആയിരിക്കുകയാണ്. ഈ മാസം ഇതേവരെ ആയിട്ടും പെന്‍ഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. ഡിസംബറിലും പെന്‍ഷന്‍ തുക രണ്ടാഴ്ച താമസിച്ചാണ് നല്‍കിയത്. ജനുവരി മാസത്തെ പെന്‍ഷന്‍ തുക തിങ്കളാഴ്ച മുതല്‍ വിതരണം ചെയുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*