Home » News » Current Affairs » ജോഷിക്കെതിരായ പരാമര്‍ശം മാറ്റിപ്പറഞ്ഞ് ആര്‍.പി സിംഗ്: കോണ്‍ഗ്രസ് അവതാളത്തില്‍

ജോഷിക്കെതിരായ പരാമര്‍ശം മാറ്റിപ്പറഞ്ഞ് ആര്‍.പി സിംഗ്: കോണ്‍ഗ്രസ് അവതാളത്തില്‍

>

ന്യൂഡല്‍ഹി: ബിജെപി നേതാവും പാര്‍ലമെന്റ് പബഌക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനുമായ മുരളി മനോഹര്‍ ജോഷിക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ആര്‍.പി. സിങ് മാറ്റിപ്പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ജോഷി സ്വാധീനിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ ആര്‍.പി സിംഗ് പറയുന്നത്. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി നല്‍കുകയായിരുന്നുവെന്നും സി.എ.ജി ടെലികോം ഓഡിറ്റ് ഡയറക്ടര്‍ ജനറലായിരുന്ന ആര്‍.പി. സിങ് വിശദീകരിച്ചു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Former Comptroller and Auditor General R PSingh - news4keralaപറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞതോടെ പ്രതിപക്ഷത്തിനെതിരെ രംഗത്തു വന്ന കോണ്‍ഗ്രസാണ് വെട്ടിലായിരിക്കുന്നത്. 2ജി റിപ്പോര്‍ട്ട് സി.എ.ജി തയാറായിവരുന്ന ഘട്ടത്തില്‍ അതില്‍ ജോഷി ഇടപെട്ടിരുന്നെന്നും അദ്ദേഹം നിര്‍ദേശിച്ച ഫോര്‍മുല അനുസരിച്ച് നഷ്ടക്കണക്ക് പെരുപ്പിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടുമെന്നുമാണ് ആര്‍.പി. സിങ്ങിനെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ട്. ജോഷിയുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നും പബഌക് അക്കൗണ്ട്‌സ് കമ്മിറ്റിയിലെ ഒരു അംഗമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ഇടപെട്ടത്. എന്നാല്‍ അയാളുടെ പേരു പറയാന്‍ താന്‍ തയ്യാറല്ലെന്നും സിംഗ് വ്യക്തമാക്കി. നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭയന്നാണ് ആക്ഷേപം തിരുത്തിയതെന്ന് സൂചനയുണ്ട്.

2ജി കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനുവേണ്ടിയാണെന്ന ബി.ജെ.പി ആരോപണം അദ്ദേഹം നിഷേധിച്ചു. ലേലത്തിന്റെ പരാജയവും ആര്‍.പി. സിംഗിന്റെ വെളിപ്പെടുത്തലും ഉയര്‍ത്തിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ടിന് പിന്നിലെ ഇടപെടല്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആര്‍.പി. സിങ് തന്റെ വെളിപ്പെടുത്തല്‍ വിഴുങ്ങിയത് ബി.ജെ.പിക്കും ജോഷിക്കും ആശ്വാസം പകരുന്നതാണ്. സിഗിന്റെ കൂടി കൈയൊപ്പുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ തന്റേതല്ലെന്ന വാദത്തിലുറച്ച് നില്ക്കുന്ന സിംഗിന്റെ ആരോപണം സി.എ.ജി വിനോദ് റായി നിഷേധിച്ചിട്ടുണ്ട്. ഷ്ടം കണക്കാക്കിയ എല്ലാ ചര്‍ച്ചകളിലും സിങ് പങ്കാളിയായിരുന്നുവെന്നും അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകാന്‍ സാധിക്കില്ലെന്നും വിനോദ് റായി പ്രതികരിച്ചു.

<

Leave a Reply

Your email address will not be published. Required fields are marked *

*