Home » News » Business » ഇന്നലെ ഇന്ത്യയിലേക്ക് ഒഴുകിയത് 2500 കോടിയുടെ വിദേശ നിക്ഷേപം

ഇന്നലെ ഇന്ത്യയിലേക്ക് ഒഴുകിയത് 2500 കോടിയുടെ വിദേശ നിക്ഷേപം

>

Foreign funds have infused nearly Rs 2,500 crore - news4keralaമുംബൈ: സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്ക് ഇന്നലെ മാത്രം ഒഴുകിയത് 430 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 2500 കോടി രൂപ. ഒരു ദിവസം കൊണ്ട് രൂപയുടെ മൂല്യത്തിലും കുതിച്ചുചാട്ടമാണ് ഉണ്ടായത്. രൂപയുടെ മൂല്യം 93 പൈസ ഉയര്‍ന്ന് 53.45 ല്‍ എത്തി. ചില്ലറ വില്പന, വ്യോമയാന രംഗങ്ങളിലെ വിദ്ശനിക്ഷേപം, പെന്‍ഷന്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍സ വിദേശനിക്ഷേപത്തന് തുറന്നു കൊടുക്കാനുള്ള നീക്കവും കോര്‍പ്പറേറ്റുകളുടെ വിദേശകടത്തിന്‍മേലുള്ള നികുതി 20 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമായി കുറച്ചതുമാണ് രൂപയുടെ മൂല്യം ഉയരാന്‍ കാരണമാക്കിയത്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കയറ്റുമതിക്കാരും വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചു.

<

Leave a Reply

Your email address will not be published. Required fields are marked *

*