Home » News » Current Affairs » മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായി

മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായി

>

fishermen keralaതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. കഴിഞ്ഞ ദിവസം രാത്രി കടലില്‍ പോയ 14 മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്. വിഴിഞ്ഞം, മരിയനാട് ഭാഗങ്ങളില്‍നിന്നും നാല് വള്ളങ്ങളിലായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെയാണ് കാണാതായിരിക്കുന്നത്.

ഇതില്‍ നാലുപേര്‍ മടങ്ങിയെത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വള്ളം മറിഞ്ഞു അപകടമുണ്ടായെന്നാണ് മടങ്ങിയെത്തിയവര്‍ പറയുന്നത്. കടലില്‍ കാണാതായ മറ്റുള്ളവര്‍ക്കായി പൊലിസ്, മറൈന്‍ എന്ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
<

Leave a Reply

Your email address will not be published. Required fields are marked *

*