Home » News » Current Affairs » വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് എ.കെ.ആന്റണി

വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് എ.കെ.ആന്റണി

>

antonyന്യൂദല്‍ഹി: ഇറ്റലി ആസ്ഥാനമായുള്ള വന്‍കിട പ്രതിരോധനിര്‍മ്മാതാക്കളായ ‘ഫിന്‍മെക്കാനിക്ക’യും ഇന്ടിയുമായി നടത്തിയ വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടില്‍ കുറ്റക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു.

ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണം വന്നപ്പോള്‍ തന്നെ സി..ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ശേഷമാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എത്രയും വേകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിക്കും ഇടപാടില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന്, ആദ്യം അന്വേഷണറിപ്പോര്‍ട്ട് കിട്ടട്ടെ എന്നായിരുന്നു ആന്റണിയുടെ മറുപടി.

കോപ്റ്റര്‍ ഇടപാടില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ വ്യോമസേന മേധാവി ത്യാഗിയുടെ പങ്കിനെ കുറിച്ച് സൂച്ചനയുല്ലതായി വിവിധ വാര്‍ത്ത എജെന്സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ത്യാഗിയുടെ അടുത്ത ബന്ധുകള്‍ക്ക് ഒരു ലക്ഷം യൂറോ ഇറ്റാലിയന്‍ കമ്പനി കോഴ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

4000 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടാന് ഇന്ത്യയുമായി കമ്പനിക്ക് ഉണ്ടായിരുന്നത്. 2010-ലാണ് ‘അഗസ്താ വെസ്റ്റ്‌ലന്‍ഡ്‌സ്’ എന്നു പേരുള്ള 12 ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള കരാറുണ്ടാക്കിയത്. എന്നാല്‍ ഇന്ത്യക്കാകെ മൂന്നു ഹെലോകൊപ്ട്ടരുകള്‍ മാത്ര്ടമേ ലഭിച്ചിട്ടുള്ളൂ. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വി.ഐ.പികളുടെ യാത്രക്കാന് ഈ ഹെളികൊപ്ട്ടരുകള്‍ ഉപയോഗിച്ചിരുന്നത്.

 
<

Leave a Reply

Your email address will not be published. Required fields are marked *

*