Home » News » Current Affairs » നീതി നിഷേധത്തിനെതിരെ കര്‍ഷകര്‍ നിരാഹാര സമരത്തില്‍

നീതി നിഷേധത്തിനെതിരെ കര്‍ഷകര്‍ നിരാഹാര സമരത്തില്‍

>

kozhikode mapകോഴിക്കോട്: നീതി നിഷേധത്തിനെതിരെ കോഴിക്കോട്ടെ മലയോര കര്‍ഷകര്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍. വനഭൂമി കയ്യേറിയതിന്റെ പേരില്‍ അധികൃതര്‍ നീതി നിഷേധിച്ചതോടെ ഇവര്‍ക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും ഇവര്‍ക്ക് നഷ്ടമയെന്നാണ് പറയുന്നത്. പത്തു വര്‍ഷമായി ഈ കര്‍ഷകരില്‍ നിന്ന്നും ഇകുതി സ്വീകരിക്കാത്തതാണ് ദുരിതത്തിന് കാരണം.

കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ കുരാച്ചുണ്ട്, ചക്കിട്ടപ്പാറ, കാന്തലാട് വില്ലേജുകളിലെ 200 ഓളം കര്‍ഷകരില്‍ നിന്നും കഴിഞ്ഞ 2002 മുതല്‍ നികുതി സ്വീകരിക്കാറില്ല. 1975 മുതല്‍ പട്ടയം ലഭിച്ചതും, വര്‍ഷങ്ങളായി നികുതി സ്വീകരിച്ചതുമായ സ്ഥലമാണ് ഇത്. ഈ സ്ഥലം നേരത്തെ തര്‍ക്ക ഭൂമിയായി ജോയിന്‍റ് വെരിഫിക്കേഷന്‍ സര്‍വേ നടത്തി 1997 ല്‍ കര്‍ഷകര്‍ക്ക് നല്‍കിയതാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് വനഭൂമിയാണ് നല്‍കിയതെന്ന് ചൂണ്ടിക്കാണിച്ച് പെരുവന്നാംപുഴി ഫോറസ്റ്റ് റെയിഞ്ചര്‍ 2002 മുതല്‍ നികുതി സ്വീകരിക്കുന്നത് തടഞ്ഞു.

ഇതോടെ സ്ഥലം ക്രയവിക്രയം നടത്തുവാനോ, വായ്പ്പകള്‍ എടുക്കുവാനോ സാധിക്കാതെ വന്ന അവസ്ഥയില്‍ ആണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്.

നിലവില്‍ ചെറുകിട കര്‍ഷകര്‍ക്ക് അനുവദിച്ചിരിക്കുന്ന പെന്‍ഷന്‍ പോലും നികുതി നിഷേധിച്ചതിന്റെ പേരില്‍ ഇവര്‍ക്ക് നഷ്ടമായി. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നികുതി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
<

Leave a Reply

Your email address will not be published. Required fields are marked *

*