Home » News » Current Affairs » ഫെയ്‌സ്ബുക്ക് ‘ന്യൂസ് ഫീഡി’ന് മാര്‍ച്ച് ഏഴ് മുതല്‍ പുതിയ മുഖം

ഫെയ്‌സ്ബുക്ക് ‘ന്യൂസ് ഫീഡി’ന് മാര്‍ച്ച് ഏഴ് മുതല്‍ പുതിയ മുഖം

>

face

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്ന ‘ന്യൂസ് ഫീഡി’ന് ഒരു പുതിയ മുഖം ഒരുങ്ങുന്നു.. മാര്‍ച്ച് ഏഴിന് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ഫെസ്ബുക്ക് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഈ മാറ്റം നിലവില്‍വരും. ചിത്രങ്ങളും വീഡിയോയും മറ്റു അപ്ഡേറ്റുകളും ആകര്‍ഷകമായ രീതിയില്‍ ഒരുക്കിയ പുതിയ ന്യൂസ് ഫീഡായിരിക്കും ഇനിമുതല്‍ ഫേസ്ബുക്ക് യൂസര്‍മാര്‍ക്ക് കാണാന്‍ കഴിയുകയെന്ന്, ഫെയ്‌സ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

2011 സപ്തംബറിലായിരുന്നു ന്യൂസ് ഫീഡ് അവസാനമായി പരിഷ്‌കരിച്ചത്. ഈ വര്‍ഷം ഫെയ്‌സ്ബുക്കില്‍ വന്ന രണ്ടാമത്തെ പ്രധാന മാറ്റമാണിത്. ജനവരി ആദ്യത്തില്‍ ഗൂഗിള്‍ പോലെ ഒരു സോഷ്യല്‍ സെര്‍ച്ച് സംവിധാനം ഫെയ്‌സ്ബുക്ക് കൊണ്ടുവന്നിരുന്നു. നൂറുകോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിന്റെ കമ്പ്യൂട്ടര്‍ പതിപ്പിലുള്ള പല ഫീച്ചറുകളും മൊബൈലില്‍ ലഭ്യമല്ല. ഈ പോരായ്മ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരിക്കാം ന്യൂസ്ഫീഡ് പരിഷ്‌ക്കരമണെന്ന് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*