Home » News » Current Affairs » സംസ്ഥാനത്തെ ആദ്യത്തെ ഇ-ജില്ല എറണാകുളത്തിന് സ്വന്തം

സംസ്ഥാനത്തെ ആദ്യത്തെ ഇ-ജില്ല എറണാകുളത്തിന് സ്വന്തം

>

ernakulam mapകൊച്ചി: കേരള സംസ്ഥാനത്തെ ആദ്യത്തെ ഇ-ജില്ലയായി എറണാകുളം ജില്ലയെ പ്രഖ്യാപിച്ചു. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് പദ്ധതി. എറണാകുളം ടൌണ്‍ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയാണ് എറണാകുളം ജില്ലയെ സമ്പൂര്‍ണ്ണ ഇ-ജില്ലയായി പ്രഖ്യാപിച്ചത്.

മാര്ച്ച 14 ന് അകം കേരളത്തിലെ മറ്റു 14 ജില്ലകളെയും ഇ-ജില്ലയായി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.

ജില്ലയിലെ താലൂക് ഓഫീസുകളെയും വില്ലേജ് ഓഫീസുകളെയും അക്ഷയ കേന്ദ്രങ്ങളെയും ബ്രോഡ്ബാന്‍ഡ് സൃംഘലയില്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ഐടി മിഷന്‍, നാഷണല്‍ ഇന്ഫോര്മാറ്റിക് സെന്റര്‍, സംസ്ഥാന അക്ഷയ പ്രോജക്റ്റ്, റവന്യൂ വകുപ്പ് എന്നിവ സംയുക്തമായി സംഘടിച്ചാണ് ഇ-ജില്ല പദ്ധതി നടപ്പിലാക്കുന്നത്.

ജാതി സര്‍ട്ടിഫിക്കറ്റ്, താമസിക്കുന്ന സ്ഥലം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കാനെടുക്കുന്ന താമസം ഈ പദ്ധതിയിലൂടെ പരിഹരിക്കാന്‍ സാധിക്കും. ഇത് കൂടാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ട വിവരങ്ങള്‍ ഒരു തവണ നല്‍കിയാല്‍ മതി എന്നത് ജങ്ങങ്ങക്ക് കൂടുതല്‍ ഉപകാരപ്രദമാകും.

 
<

Leave a Reply

Your email address will not be published. Required fields are marked *

*